തൃശൂര്‍: തൊഴിലാളി വിരുദ്ധ നയങ്ങള്‍ ഇത്രയും രൂക്ഷമായി സ്വീകരിക്കുന്ന മറ്റൊരു സര്‍ക്കാരും കേന്ദ്രത്തില്‍ ഉണ്ടായിട്ടില്ലെന്നു സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. സെപ്റ്റംബര്‍ രണ്ടിനു നടത്തുന്ന സംയുക്ത തൊഴിലാളികളുടെ ദേശീയ പണിമുടക്കിനു മു ന്നോടിയായി തൃശൂരില്‍ സംഘടിപ്പിച്ച സംസ്ഥാന കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തങ്ങളെ അധികാരത്തില്‍ കൊണ്ടുവന്ന കോര്‍പ റേറ്റുകളോടാണ് മോദി സര്‍ക്കാരിനു താത്പ ര്യം. അവരെ സഹായിക്കുന്ന നടപടികളുമായാണ് മോദി മുന്നോട്ടുപോകുന്നത്. കാര്‍ഷിക മേഖലയില്‍ രാജ്യം വളരെയധികം പിന്നോക്കം പോയി. പുതിയ തൊഴില്‍നിയമം വന്നാല്‍ മഹാഭൂരിപക്ഷം തൊഴി ലാളികളും തൊഴില്‍ നിയമത്തില്‍നിന്ന് പുറത്താകു മെന്നും എളമരം കരീം പറഞ്ഞു.
ടൗണ്‍ഹാളില്‍ നടന്ന കണ്‍വന്‍ഷനില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് അധ്യക്ഷനായി. വിവിധ ട്രേഡ് യൂ ണിയന്‍ നേതാക്കളായ കെ.പി. രാജേന്ദ്രന്, എം. കെ. കണ്ണന്, എം.എ. കരീം, സുന്ദരന്‍ കുന്നത്തുള്ളി, എം.വി. ജയരാജന്, എ.കെ. സദാനന്ദന്, മുതി ര്‍ന്ന ട്രേഡ് യൂണിയന് നേതാവ് വി.പി. ഭട്ട,് തോമസ് ജോസഫ്, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 12 ഇന ആവശ്യങ്ങളുന്നയിച്ച് ഓഗസ്റ്റ് ഒമ്പതിനു ദേശീയ പ്രക്ഷോഭദിനമായി ആചരിക്കാനും തീരുമാനിച്ചു.