തമിഴ് സിനിമയിലെ മുന്‍നിര നായികയായി മാറുകയാണ് കീര്‍ത്തി സുരേഷ്. ഗീതാഞ്ജലി എന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ അരങ്ങേറിയ താരം ഇപ്പോള്‍ ഇളയ ദളപതിയുടെ നായികയാകാന്‍ ഒരുങ്ങുകയാണ്.
ഭരതന്‍ ഒരുക്കുന്ന ഇളയദളപതിയുടെ അറുപതാം ചിത്രത്തിലാണ് കീര്‍ത്തി നായികയായി എത്തുക. ചിത്രത്തിന്റെ പൂജ നടന്നു. അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിനു ശേഷം ഭരതനും വിജയിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രജനിമുരുകനാണ് കീര്‍ത്തിയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. ഇത് എന്ന മായം ആണ് മറ്റൊരു തമിഴ് ചിത്രം.