കുന്നത്തുനാട് എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷന്‍ പി. രാജീവ് ഉദ്ഘാടനം ചെയ്തു

EKM-RAJEEVകോലഞ്ചേരി: മത നിരപേക്ഷത സംരക്ഷിക്കാന്‍ ഇടതുപക്ഷങ്ങള്‍ക്കേ കഴിയൂവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഷിജി ശിവജിയുടെ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്നും മോഡിയുടെ വര്‍ഗീയ നിലപാടുകളെ എതിര്‍ക്കുന്നതില്‍ ഇടതുപക്ഷ കക്ഷികല്‍ മാത്രമാണ് മുന്‍പന്തിയിലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിക്കും കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കുമെതിരെയുളള വിലയിരുത്തലായി നിയമ സഭാ തെരഞ്ഞെടുപ്പ് മാറുമെന്നും അദേഹം പറഞ്ഞു. അഴിമതിയില്‍ മുങ്ങിയ സംസ്ഥാന ഭരണത്തില്‍ നിന്നുളള ശുദ്ധീകരണമാകും മെയ് 16ന് നടക്കുകയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഇന്നസെന്റ് എംപി പറഞ്ഞു. സാധാരണക്കാരുടെ പ്രതീകമാണ് കുന്നത്തുനാട്ടിലെ ഇടത് സ്ഥാനാര്‍ഥിയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.  എം.ടി. തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു.

കെ. സോമപ്രസാദ് എംപി, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സി.എന്‍. മോഹനന്‍, സിപിഐ ദേശീയ എക്‌സിക്യൂട്ടീവംഗം ബിനോയ് വിശ്വം, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു യൂത്ത് കോണ്‍ഗ്രസ്  മുന്‍ വൈസ് പ്രസിഡന്റ് അഡ്വ. പി.വി. ശ്രീനിജിന്‍, സ്ഥാനാര്‍ഥി അഡ്വ. ഷിജി ശിവജി, ഇടത് നേതാക്കളായ ജോര്‍ജ് ഇടപ്പരത്തി, കെ.വി. ഏലിയാസ്, സി.ബി. ദേവദര്‍ശനന്‍, മമ്മി സെഞ്ച്വറി, ജബ്ബാര്‍ തച്ചയില്‍, ബി.എ. അഷ്‌റഫ്, ജൂബി എം. വര്‍ഗീസ്, റെജി ഇല്ലിക്കപറമ്പില്‍, പൗലോസ് മുടക്കുന്തല, സി.കെ. വീരാന്‍, നിസാര്‍ ഇബ്രാഹീം, എം.പി. വര്‍ഗീസ്, എം.എ. സുരേന്ദ്രന്‍, സി.കെ. വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts