നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നല്കി നവാഗതനായ സുരേഷ്പിള്ള സംവിധാനം ചെയ്യുന്ന “കുപ്പിവള’യുടെ പൂജ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നടന്നു. നൃത്തകലയില്‍ പ്രാവീണ്യം നേടിയ ശ്രുതിസുരേഷാണ് നായിക. നന്ദു, മോഹന്‍ അയിരൂര്‍, ജയകൃഷ്ണന്, കൊച്ചുപ്രേമന്, എം.ആര്.ഗോപകുമാര്‍, അടൂര്‍ അജയന് തുടങ്ങിയവരും കുപ്പിവളയില്‍ കഥാപാത്രങ്ങളാകുന്നു.
ന്യൂ പ്ലാനറ്റ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സന്തോഷ് ഓലത്താന്നിയുടേതാണ്. ഛായാഗ്രഹണം-പ്രതീഷ് നെന്മാറ, സംഭാഷണം-എം.ഹാജാമൊയ്നു, പി.ആര്.ഒ-അജയ് തുണ്ടത്തില്‍, ഗാനരചന-ബിച്ചു തിരുമല, ശ്രീജാ ജയകൃഷ്ണന്, സംഗീതം-മഞ്ചു ജയവിജയ് (മനോജ് കെ.ജയന്റെ സഹോദരന്), ആലാപനം-വിജയ് യേശുദാസ്, മധു ബാലകൃഷ്ണന്, സുദീപ് കുമാര്‍, സരിതാ രാജീവ്, മധുശ്രീ നാരായണ്‍,