കൊട്ടാരക്കര: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി കൊടിക്കുന്നില്‍ ജനിക്കുന്നതിനു മുമ്പുണ്ടായ പാര്‍ട്ടിയാണെന്ന് കേരളാ കോണ്‍ഗ്രസ്(ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. കൊട്ടാരക്കര ഡയറ്റില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടിക്കുന്നില്‍ സുരേഷ് ആറു പ്രാവശ്യം എംപി ആയത് തന്റെ സഹായം കൊണ്ടാണ്. ഇനി കൊടിക്കുന്നിലിന് മാവേലിക്കരയില്‍ ജയിച്ചുകാണിക്കുവാന് പറ്റുമോ എന്ന് പിള്ള വെല്ലുവിളിച്ചു. അന്ന് പറയാം സിംഹവാലന്‍ ആരാ എന്ന്. ഇന്നലെ വന്ന നാളെ പോകുന്ന ആളാണ് കൊടിക്കുന്നില്‍. അതിനാല്‍ കൊടിക്കുന്നില്‍ പലതിനും മറുപടി അര്‍ഹിക്കുന്നില്ലെന്നും പിള്ള പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് ഉണ്ടായപ്പോള്‍ കൊടിക്കുന്നില്‍ ഉണ്ടായിട്ടില്ലെന്ന് ആര്. ബാലകൃഷ്ണപിള്ള.
