കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ നാളെ തിയറ്ററുകളിലെത്തും. സിദ്ധാര്‍ത്ഥ ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉദയാ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനാണ് നിര്‍മിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും പഴക്കമുള്ള ചലച്ചിത്ര നിര്‍മാണക്കമ്പനികളില്‍ ഒന്നായ ഉദയാ പിക്‌ചേഴ്‌സ് മൂന്നു പതിറ്റാണ്ടിനു ശേഷം ഒരുക്കുന്ന സിനിമയാണിത്.
അനുശ്രീയാണ് നായിക. മുകേഷ്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, നെടുമുടി വേണു, കെ പി എ സി ലളിത, സുധീഷ്, മണിയന്‍പിള്ള രാജു തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം നീല്‍ ഡി കൂഞ്ഞയും ചിത്രസംയോജനം വിനീബ് കൃഷ്ണനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിബാലിന്റേതാണ്. ഒരു സിനിമ ചെയ്യുക എന്നതിനേക്കാള്‍ നല്ലൊരു സിനിമ നിര്‍മിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഉദയാ ബാനര്‍ തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏറെ മുന്‍പു തന്നെ സിനിമ നിര്‍മിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു.
എന്നാല്‍, നല്ല സിനിമ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് അല്‍പം കാത്തിരുന്നത്. ഉദയായുടെ മൂന്നാം തലമുറയില്‍പെട്ട താന്‍ ഏറെ മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണ് നിര്‍മാണ രംഗത്ത് എത്തുന്നത്. പാരമ്പര്യത്തിന്‍െറ മഹത്വം എത്രത്തോളമുണ്ടെന്ന് മനസിലാക്കാനാവാതെ പോയ ആളാണ് താന്‍. എന്‍െറ ബുദ്ധിശൂന്യത സിനിമയി ല്‍ വന്ന ശേഷമായിരുന്നു തിരിച്ചറിഞ്ഞത്. ലാല്‍ ജോസ്, അന്‍വര്‍ റഷീദ് എന്നിവരുടെ രണ്ട് സിനിമകള്‍ കൂടി ഉദയാ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പഴയ ലോഗോയില്‍ കാലാനുസൃതമായി ചില മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും കൂവിയുണര്‍ത്തുന്ന പൂവന്‍കോഴി ഉദയായുടെ ഭാഗമായി തുടരും. ‘