കുന്നത്തങ്ങാടി: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിംഗ് കോളജിന്റെ ബസിന്റെ ചില്ലുകള്‍ തകര്‍ത്ത നിലയില്‍. ഗവ. യു.പി സ്കൂളിന്റെ മുന്നില്‍ നിറുത്തിയിട്ടിരുന്ന 30-ാം നമ്പര്‍ ബസിനുനേരെയാണ് ആക്രമണമുണ്ടായിട്ടുള്ളത്. ഇന്നു രാവിലെ ബസ് ഡ്രൈവറെത്തിയപ്പോഴാണ് സംഭവമറിയുന്നത്. അന്തിക്കാട് പോലീസില്‍ പരാതി നല്കി. രണ്ടുമാസം മുമ്പും പരിസരത്തെ കുന്നത്തങ്ങാടി ഗവ. യു.പി സ്കൂളിലും ആക്രമണം നടന്നിരുന്നു. കമ്പ്യൂട്ടര്‍ ലാബിന്റെ ജനല്‍ ചില്ലുകള്‍, ലാബിനുള്ളിലെ കമ്പ്യൂട്ടറുകള്‍, സ്വിച്ച് ബോര്‍ഡുകളും തകര്‍ത്തിരുന്നു. ഈ കേസില്‍ ആരേയും പിടികൂടിയിട്ടില്ല.
കോളജ് ബസിന്റെ ചില്ല് തകര്‍ത്ത നിലയില്‍
