അടൂര്‍: പച്ചക്കറി കൃഷിയില്‍ നൂതന രീതി പരീക്ഷിച്ചു വിജയിപ്പിച്ച സുമ നരേന്ദ്രയുടെ അടുക്കളത്തോട്ടം ഇന്നു സമ്പന്നമാണ്. നഗര ഹൃദയത്തില്‍ താമസിക്കു മ്പോഴും സ്ഥലമില്ലായ്മ ഒരുപ്രശ്ന മായി തോന്നിയിട്ടില്ല. വീടിന് ചുറ്റും മട്ടുപ്പാവിലുമായി എല്ലാവിധ പച്ചക്കറികളും സമൃദ്ധമായി വളരുന്നു. മൂന്നിനം പയര്‍, മൂന്നുതരം തക്കാ ളി, പച്ചമുളക്, പനിനീര്‍ചാമ്പ, പലതരം വഴുതന, കോവല്‍, നിത്യ വഴുതന, വെണ്ട, ഇഞ്ചി, ചീര, മ ഞ്ഞള്, കൂടാതെ ശൈത്യകാല വിളകളായ കുക്കുംമ്പര്‍, ബീറ്റ്റൂട്ട്, കോളീഫ്ളവര്‍, കാബേജ്, രണ്ടു തരം ബീന്‍സ് എന്നിവയും സ്വന്തം തോട്ടത്തില്‍ തന്നെ വിളവെടുക്കാനുണ്ട്. പച്ചക്കറി വിലകൊടുത്തു വാങ്ങിയിരുന്ന കാലമൊക്കെ സുമയ്ക്ക് അന്യമായി.
വീടിന്ചുറ്റും ഏകദേശം 10 സെ ന്റു സ്ഥലത്തും മട്ടുപ്പാവില്‍ 1700 ചതുരശ്രഅടി സ്ഥലത്തും 1200 ഗ്രോബാഗുകളിലാണ് കൃഷി. നര്‍ത്തകി കൂടിയായ സുമ നരേന്ദ്ര ആര്എല്വിഅടൂരിലെ തപസ്യ കലാക്ഷേത്രം ഡയറക്ടര്‍ കൂടിയാണ്. കൃഷി ഭവന്റെ മികച്ച വനിതാ കര്‍ഷക യ്ക്കുളള അവാര് ഡും സുമയ്ക്ക് ലഭിച്ചി ട്ടുണ്ട്. 2006 ല്‍ വീടിന്ചുറ്റും ചെറിയ രീതിയില്‍ ആരംഭിച്ച പച്ച ക്കറികൃഷി 2010ല്‍ മട്ടുപ്പാവിലേക്കും വ്യാപിപ്പിച്ചു. തുടര്‍ന്ന് വീടിനോടു ചേര്‍ന്നും മട്ടുപ്പാവിലുമായി രണ്ടു മഴമറയും സ്ഥാപിച്ചു. മഴമ റയിട്ടാല് കീടങ്ങ ളുടെ ശല്യമുണ്ടാ കില്ല,വിളവും മെച്ചപ്പെടും സുമ പറഞ്ഞു.
ഗ്രോബാഗ് കൃഷിക്കു ജലസേ ചനം നടത്തുന്നത് തിരിനന എന്നൊരു നൂതന പദ്ധതിയിലൂടെയാണ് മട്ടുപ്പാവ് കൃഷിക്ക് ഇതേറെ പ്രയോജനപ്പെട്ടു. വീടുകളിലുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യത്തെ ഫലപ്രദമായി കൃഷിയിടത്തില്‍ ഉപയോഗിക്കാ നും പദ്ധതിക്ക് കഴിയുന്നുണ്ട്. ഗ്രോ ബാഗുകളോട് ചേര്‍ന്ന് പിവിസി പൈപ്പുകള്‍ സ്ഥാപിച്ച് അതില്‍നി ന്ന് ഗ്ളാസ്പൂള് തിരി ഗ്രോബാഗി ലേക്ക് സ്ഥാപിക്കുന്നു. തുടര്‍ന്ന് പെപ്പില്‍വെളളം നിറച്ച് തിരികളിലൂടെ വെളളം ഗ്രോ ബാഗുകളിലേക്ക് എത്തിച്ച് കൃഷിക്ക് ഉപ യോഗിച്ചിരിക്കുകയാ ണ് ഇവിടെ.
പൈപ്പുകളില്‍ വെളളം നിറയ്ക്കു ന്നത് പോലെ കുപ്പിവെളളം വരുന്ന കുപ്പികളില്‍ വെളളം നിറച്ച് അതി ലൂടെ ഗ്ളാസ്പൂള് തിരി ഗ്രോബാ ഗിലേക്ക് സ്ഥാപിക്കുന്നു. ഇവിടെ ഗ്രോബാഗുകള്‍ താങ്ങിനിര്‍ത്തുന്ന സ്റ്റാന്‍ഡുകളായി പ്ലാസ്റ്റിക് മാലിന്യം കുത്തിനിറച്ച പ്ലാസ്റ്റിക്ക് കുപ്പികള്‍ തന്നെയാണ് ഉപയോഗി ച്ചിരിക്കുന്നത്. ചെടികളുടെ വളര്‍ച്ചയ്ക്കായി ഗ്ളാസ്പൂള് തിരികളില്നിന്നുളള വെളളം വലിച്ചെടുക്കും. 110 ഗ്രോബാഗുക ളിലാണ് ആദ്യഘട്ടത്തില്‍ തിരിന ന പദ്ധതി നടപ്പിലാക്കിയത്.