ചങ്ങനാശേരി കൊലപാതകം: അറസ്റ്റിലായവര്‍ പ്രധാന ക്രിമിനല്‍സംഘത്തില്‍പെട്ടവര്‍

ktm-crime-changanacheryചങ്ങനാശേരി: പെരുന്ന ബസ്സ്റ്റാന്‍ഡില്‍ തൃക്കൊടിത്താനം മുരിങ്ങവന മനു മാത്യു (32) കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ നഗരത്തില്‍ വളര്‍ന്നുവരുന്ന ക്രിമിനല്‍സംഘത്തില്‍പ്പെട്ടവരെന്നു പോലീസ്. ഇവരുടെ ഫോണ്‍കോള്‍ രജിസ്റ്റര്‍ പരിശോധിച്ചതില്‍നിന്നാണ് പ്രതികളുടെ ക്രിമിനല്‍, ഗുണ്ടാസംഘ ബന്ധം പോലീസിനു വ്യക്തമായത്.

ഫാത്തിമാപുരം വെട്ടുകുഴിയില്‍ സിജോ (22), തൃക്കൊടിത്താനം പഞ്ചായത്തംഗം ആലുംമൂട്ടില്‍ നിധിന്‍ (33), നാലുകോടി കൊല്ലാപുരം കടുത്താനം അര്‍ജുന്‍ (22), തൃക്കൊടിത്താനം ചെറുവേലിപറമ്പില്‍ സൂരജ് (26), കുരിശുംമൂട് അറയ്ക്കല്‍ ബിനു (24), കോട്ടയം തിരുവാതുക്കല്‍ വാഴപറമ്പില്‍ ഷെമീര്‍ (27) എന്നിവരാണ് കൊലക്കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

ഇവര്‍ പരസ്പരം ദിവസവും നിരവധിത്തവണ ഫോണില്‍ ബന്ധപ്പെടുന്നവരാണെന്നും വ്യക്തമായിട്ടുണ്ട്.  അഞ്ചുദിവസത്തെ തെളിവെടുപ്പിനു ശേഷം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related posts