ചവറയില്‍ മര്‍ദനകേസ് : ഒരാള്‍ കൂടി അറസ്റ്റില്‍

ktm-arrestചവറ: സംഘം ചേര്‍ന്ന് ഭീകരാന്തരീക്ഷം സ്രഷ്ടിച്ച് 5 പേരെ മര്‍ദിച്ച കേസില്‍ യുവാവ് പിടിയില്‍ .ചവറ കോട്ടയ്ക്കകം ലക്ഷം വീട് കോ ളനി ഏഴില്‍ താമസിച്ചു വരുന്ന സാജു എന്ന് അറിയപ്പെടുന്ന ജയരാജി (22)നെ  ആണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 16ന് മാരകായുധങ്ങളുമായി ബൈക്കിലെത്തിയ എട്ട് അംഗ സംഘം ബൈക്കിന്റെ സെന്‍ട്രല്‍ സ്റ്റാന്റ് റോഡില്‍ ഉരസിക്കൊണ്ട് വരികും റോഡരികില്‍ നിന്നിരുന്ന അഞ്ച്പ്രദേശവാസികളെ അസഭ്യം പറഞ്ഞ് മര്‍ദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു .

സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ജയരാജ് വീട്ടില്‍ എത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് വീടിന് സമീപത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ നേര ത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇനി നാല് പേര്‍ ഒളിവിലാണ്. അഡീഷണല്‍ എസ് ഐ മാരായ അന്‍സല്‍, രതീഷ് ഗോപാല്‍, പി.ശ്രീകുമാര്‍ , പോലീസുകാരായ ഷാജിമോന്‍, ഹരികുമാര്‍ എന്നിവരടങ്ങിയ സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related posts