ചവറ: ചവറ പോലീസ് സ്‌റ്റേഷന്‌സമീപംദേശീയപാതക്ക് അരികില്‍ കിടക്കുന്ന ലോറി അപകട ഭീഷിണി ഉയര്‍ത്തുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത ലോറിയാണ് കാല്‍നട യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ ബുദ്ധിമുട്ട് ഉണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നത്. പലപ്പോഴും അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ സ്‌റ്റേഷന് മുന്നിലുള്ളദേശീയപാതയോരങ്ങളില്‍ കൊണ്ട് ഇടുന്നത് കാരണം ഇതരവാഹനങ്ങള്‍ കടന്ന്‌പോകുന്നതിന്തടശമാകാറുണ്ട്എന്നആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
അപകടത്തില്‍ പ്പെടുന്ന വാഹനങ്ങള്‍കൊണ്ട് വരുന്നവര്‍ തോന്നും പടി എവിടെയെങ്കിലും ഇറക്കിവെച്ച ശേഷം പോകുകയാണ് പതിവ്. സ്‌റ്റേഷന് എതിര്‍വശം ബസ് സ്‌റ്റോപ്പ് ആണ്. ഇവിടെ യാത്രക്കാരെ ഇറക്കു വാന്‍ വാഹനങ്ങള്‍ നിര്‍ത്തുമ്പോള്‍ ഇരു വശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് സ്‌റ്റേഷന് മുന്നില്‍കിടക്കുന്ന വാഹനങ്ങള്‍ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.