ഏലൂര്‍: ഏലൂരിലെ ഫേസ് ബുക്ക് കൂട്ടായ്മയായ ഹംദോസ്ത്തും ഏലൂര്‍ നഗരസഭയും ചേര്‍ന്ന് ഏലൂര്‍ ആശ്രയഭവനിലെ അന്തേവാസികളോടൊപ്പം ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കലാപരിപാടികളും ആഘോഷങ്ങളും സദ്യവട്ടങ്ങളുമായി ഓണാഘോഷം പൊടിപൊടിച്ചു. ഏലൂര്‍ നഗരസഭയുടെ സഹകരണത്തോ ടെയാണ് ചിത്തിര നാളില്‍ ഏലൂര്‍ ആശ്രയഭവന്‍ താമസക്കാരോടൊപ്പം ഓണാഘോഷം സംഘടിപ്പിച്ചത്.
ഏലൂര്‍ നഗരസഭാധ്യക്ഷ സിജി ബാബുവിന്‍െറ നേതൃത്വത്തില്‍ ഭരണ പ്രതിപക്ഷ ഭേദമെന്യേ എല്ലാ കൗണ്‍സില്‍ അംഗങ്ങളും കൂട്ടായ്മയില്‍ പങ്കെടുത്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം എ ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏലൂര്‍ നഗരസഭാധ്യക്ഷ സിജി ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു.വൈസ് ചെയര്‍മാന്‍ എ.ഡി. സുജില്‍, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി ടിഷ വേണു, കോഓഡിനേറ്റര്‍ ഷാജി ഇടപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.