ചിറക്കരയിലും പരിസരത്തും മദ്യവില്‍പ്പന: സ്ത്രീ അറസ്റ്റില്‍

klm-arrestപാരിപ്പള്ളി: ചിറക്കരയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ രീതിയില്‍ അനധികൃത വിദേശ മദ്യം വില്പന നടത്തി വന്ന  സ്ത്രീ അറസ്റ്റില്‍. സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് ഇവരെ അറസ്റ്റ് ചെയ്തത്.  ചിറക്കരത്താഴം ബിന്ദു വിലാസത്തില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെ മകള്‍ വിജയമ്മ (62) ആണ് പോലീസ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും വില്പനക്കായി സൂക്ഷിച്ച വിദേശ മദ്യവും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പോലീസിനെയും എക്‌സൈസിനെയും കബളിപ്പിച്ച് വിദേശ മദ്യ വില്പന നടത്തിവരുകയായിരുന്നു.

ചാത്തന്നൂര്‍ സബ്ബ് ഡിവിഷനില്‍ അനധികൃത വിദേശ മദ്യം വില്പന വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് ഷാഡോ പോലീസ് നടത്തിയ രഹസ്യ നീക്കത്തെ തുടര്‍ന്ന് ആണ് ഇവര്‍ വലയിലായത്. കഴിഞ്ഞ ഒരാഴ്ചയായി ഇവരുടെ നീക്കങ്ങള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ു ചെയ്തു. ചാത്തന്നൂര്‍ എസിപി  എം എസ് സന്തോഷ് , സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി റെക്‌സ് ബോബി അര്‍വിന്‍, പരവൂര്‍ എസ്‌ഐ ചന്ദ്രകുമാര്‍, പാരിപ്പള്ളി എസ്‌ഐ എസ്. ജയകൃഷ്ണന്‍, പോലീസുകാരായ ഡോല്മാ, ഷൈല, ഷാഡോ പോലീസുകാരായ ജയിന്‍, വിനു, മനു, സീനു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.

Related posts