പന്തളം: പന്തളത്തെ സമാ ന്തരപാതയില് പോലീസ് അഭാവം യാത്രികരെ ബുദ്ധിമുട്ടിക്കു ന്നുവെന്ന പരാതി ശക്ത മായിരിക്കെ, ഇത് അവഗണിച്ച പോലീസ് പാതയുടെ പ്രവേശന വഴിയില്‍ യാത്രക്കാരെ വലച്ച് വാഹന പരിശോധന തുടങ്ങി. കുറു ന്തോട്ടയം പാലം പുനര്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് കവലയില്‍ മറുകര കടക്കാനുള്ള ഏക പാതയിലാണ് വീണ്ടും പോലീസ് നിലയുറപ്പിച്ചത്.
പോലീസ് സംഘത്തിനു പരിചിതരല്ലാത്ത മുഴുവന്‍ ഇരു ചക്ര വാഹന യാത്രികരെയും തടഞ്ഞു നിര്‍ത്തി പോലീസ് പരിശോധന നട ത്തുകയാണ്. ഇന്നലെ വൈകുന്നേരം അഞ്ചോടെ തുടങ്ങിയ പരി ശോധന മണിക്കൂറുകളോളം നീണ്ടു. താരതമ്യേന വീതി കുറഞ്ഞ സമാന്തരപാതയില്‍ കാല്‍നടയാത്രികരും ഇരുചക്രവാഹനങ്ങളും ശ്രമപ്പെട്ടാണ് മറുകര കടക്കുന്നത്. സ്വകാര്യ ബസ് സ്റ്റാന്റില്‍ നിന്നുള്ള പ്രവേശന വഴിയില്‍ പതുങ്ങി നിന്നാണ് പോലീസ് നടപടി.
പാതയില്‍ ബുദ്ധിമുട്ടിയുള്ള യാത്രയ്ക്കിടയില്‍ പെട്ടെന്ന് പോലീസിനെ കാണുന്നതോടെ ഇരുചക്രവാഹന യാത്രികര്‍ പരിഭ്രമത്തിലാവുന്നു. തലങ്ങും വിലങ്ങും കാല്‍നടയാത്രികര്‍ സഞ്ചരിക്കുന്നതിനിടയില്‍ ഇത് അപകടസാധ്യതയും സൃഷ്ടിക്കുന്നു. പാലം നിര്‍മാണത്തിന്റെ ആദ്യകാലയളവില്‍ ഇത്തരത്തില്‍ വാഹന പരിശോധന നടത്തിയത് വലിയ പരാതികള്‍ക്ക് ഇട നല്‍കിയതോടെ നിര്‍ത്തി വച്ചിരുന്നു. പാതയില്‍ തിരക്കേറിയതോടെ മാര്‍ഗതടസങ്ങള്‍ നീക്കി പോലീസിനെ നിയോഗിച്ച് സഞ്ചാരം സുഗമമാക്കണമെന്ന് ആവശ്യമുയര്ന്നതി നിടയിലാണ് യാത്രികരെ വലച്ച് ജനമൈത്രി പോലീസ് സംഘം പാതയില്‍ പരിശോധന തുടങ്ങിയത്.