ജാക്വിലിനെ നോട്ടമിട്ട് രണ്‍ബീര്‍

jaqlin051016ബോളിവുഡിലെ ചോക്ലേറ്റ് നായകന്‍ രണ്‍ബീര്‍ കപൂര്‍ ബോളിവുഡ് സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ പിന്നാലെയെന്ന് ബോളിവുഡ് മാധ്യമങ്ങള്‍.      അടുത്തിടെ ഗുവാഹത്തിയില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഉദ്ഘാടനചടങ്ങില്‍ രണ്‍ബീര്‍ കപൂര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വരുണ്‍ ധവാന്‍, ആലിയ ഭട്ട്, അഭിഷേക് ബച്ചന്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, മഹേന്ദ്രസിംഗ് ധോണി തുടങ്ങി പല പ്രമുഖരും പങ്കെടുത്തിരുന്നു.

ചടങ്ങില്‍ പങ്കെടുത്ത രണ്‍ബീര്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പതിവില്‍ക്കൂടുതല്‍ ശ്രദ്ധിച്ചുവെന്നതാണ് പുതിയൊരു ഗോസിപ്പിനു വഴിതെളിച്ചിരിക്കുന്നത്.   രണ്‍ബീറിന്റെ മുഴുവന്‍ ശ്രദ്ധയും ജാക്വിലിന്റെ പുറത്തായിരുന്നുവത്രേ. റോയ് എന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറും ജാക്വിലിനും ഒന്നിച്ച് അഭിനയിക്കാനിരിക്കേയാണ് ഇത്തരമൊരു ഗോസിപ്പ് വന്നിരിക്കുന്നത് എന്നതുമോര്‍ക്കണം.

ബോളിവുഡ് സുന്ദരി കത്രീന കെയ്ഫുമായുള്ള രണ്‍ബീര്‍കപൂറിന്റെ പ്രണയം അടുത്തിടെയാണ് തകര്‍ന്നത്. ഇതേത്തുടര്‍ന്ന് ഒറ്റപ്പെട്ട രണ്‍ബീര്‍ പുതിയൊരു പ്രണയിനിയെ അന്വേഷിക്കാന്‍ തുടങ്ങിയതിന്റെ ഭാഗമായിട്ടായിരിക്കാം ജാക്വിലിനെ നോട്ടമിട്ടിരിക്കുന്നതെന്നാണ് പിന്നാമ്പുറ സംസാരം.

അടുത്തിടെ ഉലകനായകന്‍ കമലഹാസന്റെ മകളും താരസുന്ദരിയുമായ ശ്രുതി ഹാസനുമായി രണ്‍ബീര്‍ അടുക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ബോളിവുഡില്‍ സൂപ്പര്‍നായികമാരില്‍ ഒരാളാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. അതേസമയം, രണ്‍ബീര്‍-ജാക്വിലിന്‍ ഗോസിപ്പ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ശ്രദ്ധ നേടാന്‍ വേണ്ടി പടച്ചുവിടുന്നതാണോയെന്നും സംശയമുണ്ട്.

Related posts