തമിഴ് സൂപ്പര്‍ സ്റ്റാര്‍ വാക്കു പാലിച്ചു, ജ്യോതിക വീണ്ടും വെള്ളിത്തിരയി ല്‍ സജീവമാകുകയാണ്. ബിഗ് സ്ക്രീനില്‍ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച ജോഡികളായിരുന്നു ജ്യോതികയും സൂര്യയും. കാക്ക കാക്ക, സില്ലന് ഒരു കാതല്‍ തുടങ്ങിയ ഇരുവരുടെയും പ്രണയചിത്രങ്ങള്‍ അത്രമാത്രം ജനങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു. ഇരുവരുടെയും പ്രണയനിമിഷങ്ങള്‍ വെള്ളിത്തിരയില്‍ കാണാന്‍ ഇനിയും അവസരമൊരുങ്ങുന്നു. ഭാര്യയെ അഭിനയിപ്പിക്കാന്‍ വിടുമെന്ന് 36 വയതിനിലെ എന്ന ചിത്രത്തിലൂടെ സൂര്യ തെളിയിച്ചതാണ്. ചിത്രം ഹിറ്റായതിനുശേഷമാണ് ഞങ്ങള്‍ രണ്ടു പേരും ഒന്നിക്കുന്ന ചിത്രം ഉടന്‍ ഉണ്ടാകുമെന്ന് സൂര്യ പറഞ്ഞത്.
സംവിധായകന് ബ്രഹ്മ ഒരുക്കുന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മികച്ച ഫീച്ചര്‍ തമിഴ് വിഭാഗത്തില്‍ നാഷണല്‍ അവാര്‍ഡ് നേടിയ കുട്രം കഠിതലിന്റെ സംവിധായകനാണ് ബ്രഹ്മ. പുതിയ ചിത്രവും സില്ലന് ഒരു കാതല്‍ പോലെ പ്രണയ കഥയായിരിക്കും. സൂര്യയുടെ നിര്‍മാണ കമ്പനിയായ ടുഡി എന്റര്‍ടെയിന്‍മെന്റ്സാണ് ചിത്രം നിര്‍മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ജീവിതത്തിലെപ്പോലെ തന്നെ ക്യൂട്ട് ദമ്പതികളായിട്ടാണ് ചിത്രത്തിലും ഇരുവരും പ്രത്യക്ഷപ്പെടുക. സില്ലന് ഒരു കാതലാണ് സൂര്യയും ജ്യോതികയും ഒരുമിച്ച് അവസാനം അഭിനയിച്ച ചിത്രം. ഇരുവരും ഒന്നിക്കുന്നുവെന്ന് കേട്ടതിന്റെ ആകാംക്ഷയിലാണ് തമിഴ് ആരാധകര്‍. തമിഴ് ചലച്ചിത്ര ലോകത്തെ എക്കാലത്തെയും മികച്ച ജോഡികളാണ് ജ്യോതികയും സൂര്യയും.