ടാര്‍സന്‍ മഹേഷ് കരുതല്‍ തടങ്കലില്‍

tvm-makeshപേരൂര്‍ക്കട: അടിപിടി, കവര്‍ച്ചക്കേസുകളില്‍ പേരൂര്‍ക്കട പോലീസ് പിടിയിലായ ഗുണ്ട കരുതല്‍ തടങ്കലില്‍. മുട്ടട ടി.കെ ദിവാകരന്‍ റോഡ് ഇലങ്ങുംവിള വീട്ടില്‍ ടാര്‍സന്‍ എന്നുവിളിക്കുന്ന മഹേഷ് (34) ആണ് കരുതല്‍ തടങ്കലിലായത്.  ജില്ലാകളക്ടറാണ് ഇയാള്‍ക്കെതിരേ ഗുണ്ടാ നിയമം പ്രയോഗിക്കാന്‍ ഉത്തരവിട്ടത്. ഗുണ്ടാനിയമ പ്രകാരം രണ്ടുതവണ പിടിയിലായ മഹേഷ് വീണ്ടും ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങള്‍ നടത്തിയതോടെയാണ് മൂന്നാംതവണ ഇയാള്‍ക്കെതിരേ ഗുണ്ടാനിയമം പ്രയോഗിക്കുന്നത്.

സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നിര്‍ദേശപ്രകാരം ഡപ്യൂട്ടി കമ്മീഷണര്‍ ശിവവിക്രം, കന്റോണ്‍മെന്റ് എ.സി സെയ്ഫുദ്ദീന്‍, പേരൂര്‍ക്കട സി.ഐ പങ്കജാക്ഷന്‍, എസ്.ഐ പ്രേംകുമാര്‍, എ.എസ്.ഐ മണികണ്ഠന്‍ നായര്‍, പോലീസുകാരായ വിമല്‍കുമാര്‍, വിനോദ്കുമാര്‍, നസീം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

Related posts