ഡാര്‍വിന്റെ പരിണാമം ട്രെയിലറെത്തി; കണ്ടവര്‍ ആകെ കണ്‍ഫ്യൂഷന്‍

darvinട്രെയിലര്‍ കണ്ടവര്‍ ആകെ കണ്‍ഫ്യൂഷനിലാണ്.  സംഭവം എന്തൂട്ടാണ് ഇതെന്നാണ് പലരുടെയും ചോദ്യം. ഇങ്ങനെ പറയുമ്പോഴും സംഭവം വെറൈറ്റിയാണന്നു പറയാനും അവര്‍ മറന്നില്ല.  ഡാര്‍വിന്റെ പരിണാമം ട്രെയിലറാണ് ഇന്നലെ യു ട്യൂബില്‍ റിലീസ് ചെയ്തത്. ഒരു ലക്ഷത്തിലേറെ പേരാണ് ട്രെയിലര്‍ ഇതിനോടകം കണ്ണോടിച്ചിരിക്കുന്നത്.

പൃഥ്വിരാജ് ചിത്രമായ ഡാര്‍വിന്റെ പരിണാമം സംവിധാനം ചെയ്തിരിക്കുന്നത് ജിജോ ആന്റണിയാണ്. ചാന്ദ്‌നി ശ്രീധരനാണ് ചിത്രത്തിലെ നായിക. ചെമ്പന്‍ വിനോദ്, നന്ദു, ബാലു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ചിത്രം 18ന് തിയറ്ററിലെത്തും.

Related posts