അഗളി: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 100 ബോട്ടില്‍ വിദേശമദ്യവുമായി രണ്ടുപേരെ ഷോളയൂര്‍ പോലീസ് പിടികൂടി. അട്ടപ്പാടി മട്ടത്തുകാട് എക്‌സൈസ് ചെക്ക്‌പോസ്റ്റിനു സമീപത്തുനിന്ന് കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് മദ്യവുമായി കോട്ടത്തറ വലയല്‍ കോളനിയിലെ രങ്കസ്വാമി, ഈശ്വരന്‍ എന്നിവരെ പോലീസ് പിടികൂടിയത്. രണ്ട് ട്രാവല്‍ ബാഗുകളിലായി മോട്ടോര്‍ ബൈക്കില്‍ കടത്തുകയായിരുന്ന തമിഴ്‌നാട് നിര്‍മിത മദ്യമാണ് പിടിച്ചെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.
തമിഴ്‌നാട്ടില്‍നിന്നും കടത്തിയ വിദേശമദ്യവുമായി രണ്ടുപേര്‍ പിടിയില്‍
