തിടമ്പ് നൃത്തത്തെ അവഹേളിച്ചതിന് സിപിഎം മാപ്പ് പറയണം: ഹിന്ദു ആചാരസംരക്ഷണ സമിതി

KNR-KRISHNAJAYANTHIകണ്ണൂര്‍: ബക്കളത്ത് സിപിഎം സാംസ്കാരിക ഘോഷയാത്രയില്‍ തൃച്ചംബരത്തെ തിടമ്പു നൃത്തത്തെ തെരുവില്‍ വികൃതമായി അനുകരിച്ച് അവഹേളിച്ചതില്‍ സിപിഎം മാപ്പ് പറയണമെന്നു ഹിന്ദു ആചാര സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ വത്സന്‍ തില്ലങ്കേരി. രാഷ്ട്രീയ ധാര്‍മികതകള്‍ തൊട്ടുതീണ്ടാത്ത സിപിഎമ്മിന്റെ ഇത്തരം നടപടികള്‍ക്കെതിരേ 30ന് വൈകുന്നേരം മൂന്നിനു തളിപ്പറമ്പില്‍ ഹിന്ദു ആചാര സംരക്ഷണ കണ്‍വെന്‍ഷനും 4.30ന്ു ടൗണില്‍ പൊതു സമ്മേളനവും നടത്തും.

സ്വാമി ചിദാനന്തപുരി, സ്വാമി അമൃതകൃപാനന്ദപുരി, സ്വാമിനി അപൂര്‍വാനന്ദ സരസ്വതി, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 300 കേന്ദ്രങ്ങളില്‍ ജനജാഗ്രത സദസുകളും നടത്തും.  പത്രസമ്മേളനത്തില്‍ കണ്‍വീനര്‍മാരായ കെ.വി. ജയരാജന്‍, കെ.ബി. പ്രജില്‍, ഒ.എം. സജിത്ത് എന്നിവരും പങ്കെടുത്തു.

Related posts