അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയാകുകയാണ് ശ്രദ്ധ കപൂര്‍. ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ ജീവിതം പ്രമേയമാക്കുന്ന സിനിമയില്‍ ശ്രദ്ധയാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞു. ദ ക്വീന്‍ ഒഫ് മുംബൈ: ഹസീന എന്നാണ് ചിത്രത്തിന്റെ പേര്. ദാവൂദിന്റെ വിശ്വസ്തനായിരുന്നു ഹസീനയുടെ ഭര്‍ത്താവ് ഇസ്മയില്‍ പാര്‍ക്കര്‍. ഇയാള്‍ എതിരാളികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിക്കുകയായിരുന്നു. ഇതോടെയാണ് ഹസീന നേതൃത്വത്തിലേക്ക് വരുന്നത്.
ഹവാല ഇടപാടുകളും ഹിന്ദി സിനിമയുടെ വിദേശ റൈറ്റ്‌സ് വില്പനയുമായാണ് ഹസീന പണം നേടിയത്. 2014ല്‍ ഹൃദയാഘാതം മൂലം ഹസീന മരിച്ചു.അപൂര്‍വ ലാഹിയയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കാലത്ത് മുംബൈ അധോലോകത്തെ അടക്കിവാണിരുന്ന ഹസീനയെ ശ്രദ്ധ എത്രത്തോളം മനോഹരമായി അവതരിപ്പിക്കും എന്നാണ് ബോളിവുഡിലെ ചര്‍ച്ച. ആക്്ഷന്‍ രംഗങ്ങളില്‍ തിളങ്ങാറുള്ള സൊനാക്ഷി സിന്‍ഹ യെയാണ് ആദ്യം ഈ റോളിലേക്ക് പരിഗണിച്ചിരുന്നത്. ദാവൂദ് ഇബ്രാഹിമായി അഭിനയിക്കുന്നത് ശ്രദ്ധയുടെ സഹോദരന്‍ സിദ്ധാര്‍ഥ് കപൂറാണെന്നതാണ് മറ്റൊരു പ്രത്യേകത.