വാള്‍പയറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെ ബോളിവുഡ് നടി കങ്കണ റാണോത്തിന്റെ മുഖത്ത് വെട്ടേറ്റു. സ്വാതന്ത്രസമരസേനാനി റാണി ലക്ഷ്മി ഭായിയുടെ ജീവചരിത്ര സിനിമയായ മണികര്‍ണിക, റാണി ഓഫ് ഝാന്‍സി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിച്ച കങ്കണയ്ക്ക് അടിയന്തിര ചികിസ്ത നല്‍കി. പുരികത്തിനിടയില്‍ 15 തുന്നലിട്ടതിനാല്‍ ഒരാഴ്ച ആശുപത്രിയില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
ഡ്യൂപ്പിനെ ഉപയോഗിച്ച് രംഗം ചിത്രീകരിക്കാമെന്ന് ആദ്യം സംവിധായകന്‍ പറഞ്ഞിരുന്നെങ്കിലും കങ്കണ നിരസിക്കുകയായിരുന്നു. സഹതാരം നിഹാര്‍ പാണ്ഡ്യയുമായി കങ്കണ വാള്‍പ്പയറ്റ് നടത്തുന്ന രംഗമായിരുന്ന ചിത്രീകരിച്ചുകൊണ്ടിരുന്നത്.