തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയെയും പീറ്റര്‍ ഹെയ്ന്‍ ഇടി പഠിപ്പിക്കുന്നു. മലയാളത്തില്‍ ഇപ്പോള്‍ നായകന്‍മാരോളം ആരാധകരുണ്ട് പീറ്റര്‍ ഹെയ്‌ന്. മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലെ ആക്്ഷന്‍ സീനുകളുടെ മികവാണ് പീറ്റര്‍ ഹെയ്‌ന് ആരാധകരെ നേടിക്കൊടുത്തത്. പീറ്റര്‍ ഹെയ്‌ന്റെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത കൂടി എത്തിയിരിക്കുന്നു. തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയെയും പീറ്റര്‍ ഹെയ്ന്‍ ഇടി പഠിപ്പിക്കുന്നു.
ആരം എന്ന സിനിമയ്ക്കു വേണ്ടിയാണ് പീറ്റര്‍ ഹെയ്ന്‍ ആക്്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ആരം എന്ന ചിത്രത്തില്‍ കളക്ടറുടെ വേഷത്തിലാണ് നയന്‍താര അഭിനയിക്കുന്നത്. ഗോപി നൈനാര്‍ ആണ് സിനി മയുടെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കാക്കമുട്ടൈ സിനിമയി ലൂടെ ശ്രദ്ധേയരായ രമേഷും വിഘ്‌നേശും സിനിമയില്‍ പ്രധാനകഥാ പാത്രങ്ങളായി ഉണ്ട്.