നരേന്ദ്രമോദിയുടെ കഥയുമായി ‘നമോ ഇന്ത്യ’

modi180616ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേ ഭരണത്തെ വിലയിരുത്തിക്കൊണ്ട് ഒരു സിനിമ അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നു.  ‘നമോ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം എം.പി. നായര്‍ സംവിധാനം ചെയ്യുന്നു.  ജോര്‍ദാന്‍ ഫിലിം പ്രൊഡക്്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം മുന്നാര്‍, കൊട്ടാരക്കര എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.  ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ നരേന്ദ്രമോദിയായി ‘നായ്ക്കുട്ടി’, ‘തീര്‍വ്’ എന്നീ തമിഴ് ചിത്രങ്ങളിലൂടെ  ശ്രദ്ധേയനായ നായകന്‍ സെല്‍വിന്‍ ബ്രൈറ്റ് വേഷമിടുന്നു. ഇറ്റലിയിലെ പ്രമുഖ താരം പിനോയും പ്രധാനമായൊരു വേഷത്തില്‍ എത്തുന്നു.

ജോര്‍ദാന്‍ ഫിലിം പ്രൊഡക്്ഷന്‍സ് നിര്‍മിക്കുന്ന ‘നമോ ഇന്ത്യ’ എം. പി. നായര്‍ രചന, സംവിധാനം നിര്‍വഹിക്കുന്നു.  കാമറ – വി.ഗാന്ധി, ഗാനങ്ങള്‍, സംഗീതം – പ്രഭാത് മിശ്ര, മേക്കപ്പ് – വിനോദ് ചൂഴ, കല – കുമാര്‍, കോസ്റ്റ്യൂമര്‍ – ദേവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സാബു, എക്‌സിക്യുട്ടീവ് – വിപിന്‍, പി.ആര്‍.ഒ. – അയ്മനം സാജന്‍. സെല്‍വിന്‍ ബ്രൈറ്റ്, ഹിന്ദി താരങ്ങളായ ഷഹാനാസ്ഹാന്‍, പ്രിയങ്ക അരോര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.  പ്രദീപ് കെ നായര്‍, ദേവി പ്രിയ, അനില്‍ തമലം, ഐശ്വര്യ, ബി.ജെ.പി. ദേശീയ വക്താവ് കരമന ജയന്‍, വലിയശാല രമേശ്, വഞ്ചിയൂര്‍ പ്രവീണ്‍ എന്നിവരും അഭിനയിക്കുന്നു.

Related posts