ബോളിവുഡിലെ ചൂടന്‍താരം നര്‍ഗീസ് ഫക്രിയുമായി അടിച്ചുപിരിഞ്ഞെന്നുള്ള വാര്‍ത്ത നിഷേധിച്ച് നടന്‍ ഉദയ്‌ചോപ്ര. വാട്‌സ്ആപ്പ് വഴിയാണ് ഇരുവരും പിരിയുകയാണെന്ന വാര്‍ത്ത പരന്നത്. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ഇത്തരം ആരോപണങ്ങള്‍ക്ക് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും ഉദയ് ചോപ്ര തന്റെ ട്വീറ്റില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച്ചയില്‍ ടാബ്ലോയിഡുകളുടെ ഇഷ്ടതാരങ്ങള്‍ ഇവരായിരുന്നു.
ഇവര്‍ തമ്മിലുള്ള ബന്ധം തകര്‍ന്നതിനേത്തുടര്‍ന്ന് നര്‍ഗീസ് ഫക്രി ന്യൂയോര്‍ക്കിലേക്കു പോയെന്നും ഇവര്‍ തമ്മില്‍ നിശ്ചയിച്ചിരുന്ന വിവാഹത്തില്‍ നിന്നു ചോപ്ര പിന്മാറിയെന്നുമുള്ള തരത്തിലുള്ള വാര്‍ത്തകളാണ് വാട്‌സ് ആപ്പില്‍ പ്രചരിച്ചത്. നര്‍ഗീസ് ഫക്രി നായികയായ അസര്‍ എന്ന സിനിമ കഴിഞ്ഞയാഴ്ചയാണ് റിലീസ് ചെയ്തത്. സിനിമയുടെ പ്രൊമോഷണല്‍ പരിപാടികളില്‍ നിന്ന് ഫാക്രി വിട്ടു നിന്നത് ചര്‍ച്ചയായിരുന്നു. അമിതജോലി ഭാരവും സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച പരിക്കുകളുമാണ് നര്‍ഗീസ്് വിട്ടു നില്‍ക്കാനുള്ള കാരണമെന്നാണ് നടിയുടെ വക്താവിന്റെ വിശദീകരണം.
ഇന്ത്യന്‍ സിനിമയിലെ അതികായനായിരുന്ന സംവിധായകന്‍ യാഷ്‌ചോപ്രയുടെ മകനാണ് 43കാരനായ ഉദയ്. മേരേ യാര്‍ കീ ശാദി, മുച്‌സേ ദോസ്തി കരോഗേ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ധൂം പരമ്പരയിലെ അലി എന്ന കഥാപാത്രമാണ് ഉദയ്‌യെ പ്രശസ്തനാക്കിയത്.ധൂം-3യാണ് അവസാന സിനിമ. ഹൗസ്ഫുള്‍-3യാണ് ചൂടന്‍ രംഗങ്ങളിലൂടെ ബോളീവുഡിന്റെ ഹരമായ നര്‍ഗീസിന്റെ അടുത്ത സിനിമ.