നിങ്ങളെ വലിയ രോഗികളാക്കും…! നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ ഭക്ഷണ സാധനങ്ങള്‍ തുറന്നുവച്ചുള്ള കച്ചവടം വ്യാപകം;റെയ്ഡില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ktm-foodകോട്ടയം: മഴക്കാലത്ത് തുറന്നുവച്ചിരിക്കുന്ന ആഹാര സാധനങ്ങള്‍ കഴിക്കുന്നതു പലവിധ രോഗങ്ങള്‍ക്കു കാരണമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍, ഈ മുന്നറിയിപ്പിനെ കാറ്റില്‍ പറത്തി ഭക്ഷണസാധനങ്ങള്‍ തുറന്നുവച്ച കച്ചവടം നടത്തുകയാണ് നഗരത്തിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകളിലെ ചായക്കടക്കാര്‍.  നിരവധിയാളുകളാണ് ഇത്തരം കടകളില്‍ നിന്നും ദിവസവും ഭക്ഷണസാധനങ്ങള്‍ വാങ്ങി കഴിക്കുന്നത്.  തുറന്നുവച്ചു വില്പന നടത്തുന്ന ഭക്ഷണ പദാര്‍ഥങ്ങളില്‍ ഈച്ചകള്‍ വന്നിരുന്നു രോഗങ്ങള്‍ പകര്‍ത്താനുള്ള സാധ്യതവളരെ കൂടുതലാണ്.  ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡില്‍ നിരവധി ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു.

Related posts