പത്തനാപുരം മേഖലയിലെ കുടിവെള്ള പദ്ധതികള്‍ പലതും പാതിവഴിയില്‍

klm-kudivella-nirmanamപത്തനാപുരം: കുടിവെള്ള പദ്ധതികള്‍ ഫലം കണ്ടില്ല, കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. മേഖലയുടെ ദാഹം തീര്‍ക്കാനാരംഭിച്ച പല പദ്ധതികളുംപാതിവഴിയില്‍കിതക്കുകയാണ്.നിര്‍മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പട്ടാഴിയിലെപൂക്കുന്നിമല, വിളക്കുടിയിലെ മഞ്ഞമണ്‍കാല കുടിവെള്ള പദ്ധതികളുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല.പൂക്കുന്നിമലയില്‍ ട്രയല്‍ റണ്‍ നടത്തിയെങ്കിലും പൈപ്പിടീല്‍ പൂര്‍ത്തീകരിക്കാ ത്തതിനാല്‍ കമ്മീഷനിംഗ് വൈകുകയാണ്.

ഫെബ്രുവരി അവസാനത്തോടെ കമ്മീഷനിംഗ് നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇനിയുംനടന്നിട്ടില്ല. പട്ടാഴി,പട്ടാഴിവട ക്കേക്കര, തലവൂര്‍, മൈലം പഞ്ചായത്തുള്‍ക്കാണ് പൂക്കുന്നിമല  പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മഞ്ഞമണ്‍ കാലാ യിലും നിര്‍മ്മാണംഇഴഞ്ഞുനീങ്ങുകയാണ്.വിളക്കുടി,മേലില,വെട്ടിക്കവല പഞ്ചായത്തുകള്‍ പൂര്‍ണമായും തലവൂര്‍ പഞ്ചായത്തിലെ നെടുന്നൂരിലെയുംകുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മഞ്ഞമണ്‍കാല പദ്ധതിയ്ക്ക് സാധിക്കും. നബാര്‍ഡിന്റെസഹായത്തോടെ 24.15 കോടിരൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്നപദ്ധതിയ്ക്ക് ഇനിയും കടമ്പകളേറെയുണ്ട ്.കുരിയോട്ടുമല പദ്ധതി നടപ്പായെങ്കിലുംപലയിടങ്ങളിലും പൈപ്പു പൊട്ടലും മറ്റ് തകരാറുകളും കാരണം  ജലവിതരണം തടസ്സപ്പെടുന്നത് പതിവാണ്.

യഥാസമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാകാത്തത് കുരിയോട്ടുമല പദ്ധതിയുടെ പ്രയോജനംലഭിക്കാതിരിക്കുന്നതിന് കാരണമാകുന്നു.പ്രവര്‍ത്തനംകാര്യക്ഷമമായി നടന്നാല്‍ പിറവന്തൂര്‍, പത്തനാപുരംപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ഏറക്കുറെ പരിഹാരം കാണാമെന്നിരിക്കെയാണ് ഈ അനാസ്ഥ. പുന്നല കടശേരിയില്‍ ശബരി കുപ്പിവെള്ള പദ്ധതിയ്ക്ക് വേണ്ടി നിര്‍മിച്ച കെട്ടിടവും, ലക്ഷങ്ങളുടെ ഉപകരണങ്ങളും നശിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളാകുന്നു.

പത്തനാപുരം താലൂക്കില്‍ പൂര്‍ണമായുംകുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബൃഹത് ്പദ്ധതികളാണ് എങ്ങുമെത്താതെയാ യത്.ഇവയുടെ നിര്‍മ്മാണം ആരംഭിച്ചതോടെ കല്ലടയാറ്റിലുംകല്ലും കടവ്‌തോട്ടി ലുമുള്‍പ്പെടെയുണ്ടായിരുന്ന നിരവധി ചെറുകിട ജലസേചന പദ്ധതികള്‍ നിര്‍ത്തുകയും ചെയ്തു.ഇതോടെ മുന്‍കാലങ്ങളില്‍ പ്രദേശവാസികള്‍ വേനലില്‍ ആശ്രയിച്ചിരുന്ന ജലവിതരണ സംവിധാനങ്ങളും മുടങ്ങി. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വാഹനങ്ങളില്‍ ജലമെത്തിക്കുന്ന പതിവും ഇത്തവണയുണ്ടായില്ല.കുടിവെള്ള പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ജലവിതരണം സാദ്ധ്യമാക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.

Related posts