പരസ്പരം പുകഴ്ത്തി നയന്‍സും വിഘ്‌നേഷും

nayan050716അവാര്‍ഡ് ചടങ്ങിനിടെ പരസ്പരം പുകഴ്ത്തി നയന്‍സും വിഘ്‌നേഷും. ഇതോടെ പപ്പരാസികള്‍ ഇവരുടെ വിവാഹം ഉടന്‍ കാണുമെന്ന കണക്കു കൂട്ടലിലാണ്. മികച്ച സംവിധായകനുള്ള സൈമ അവാര്‍ഡ് നാനും റൗഡി താന്‍ എന്ന ചിത്രത്തിന് വിഘ്‌നേഷാണ് അര്‍ഹനായത്. അതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് നയന്‍സും സ്വന്തമാക്കി. ഇരുവരും ചടങ്ങിനെത്തി അടുത്തടുത്താണ് ഇരുന്നത്.

ഇതെല്ലാം തന്നെ കാമറ കണ്ണുകള്‍ ഒപ്പിയെടുക്കുകയും ചെയ്തു. വിഘ്‌നേഷിന് അവാര്‍ഡ് നല്കിയത് നയന്‍താരയായിരുന്നു. വിഘ്‌നേഷാണ് താന്‍ കണ്ടതില്‍വച്ച് ഏറ്റവും നല്ല മനുഷ്യന്‍ എന്നായിരുന്നു നയന്‍സ് പറഞ്ഞത്. താന്‍ നല്കിയ കഥാപാത്രത്തെ മികവുറ്റതാക്കിയ നയന്‍സിനെയും ചടങ്ങില്‍ വിഘ്‌നേഷ് അഭിനന്ദിച്ചു. ഇതോടെ ഇവര്‍ തമ്മിലുള്ള കല്യാണം ഉടന്‍ ഉണ്ടാകുമെന്ന രീതിയില്‍ പപ്പരാസികള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇവര്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയെന്നും അതിനാല്‍ തന്നെ ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നുമാണ് പപ്പരാസികള്‍ പറയുന്നത്.

Related posts