പാടം നികത്താനുള്ള ശ്രമം പാടശേഖരസമിതി തടഞ്ഞു

TCR-NIKATHALവരന്തരപ്പിള്ളി : വരാക്കര പാടത്ത് സ്വകാര്യവ്യക്തി കുളം കുഴിച്ച് പാടം നികത്താനുള്ള ശ്രമം പാടശേഖര സമിതി പ്രവര്‍ത്തകര്‍ തടഞ്ഞു.ഗ്രാമപഞ്ചായത്തിലും വില്ലേജിലും സമിതി ഭാരവാഹികള്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി സ്റ്റോപ്പ് മെമ്മോ നല്‍കി. തണ്ണീര്‍തടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വരാക്കര പാടത്ത് നെല്‍കൃഷിയല്ലാതെ മറ്റ് കൃഷികള്‍ നടത്തുന്നതിനോ കൃഷി ഭൂമി രൂപമാറ്റം വരുത്തുവാനോ പാടില്ല. ഇവിടെയാണ് കുളം കുഴിച്ച് സമീപത്തെ നെല്‍പ്പാടം നികത്തു ന്നത്. ശനിയാഴ്ചയാണ് സ്വകാര്യ വ്യക്തി പാടത്ത് കുളം കുഴിക്കല്‍ ആരംഭിച്ചത്. വരന്തരപ്പിള്ളി പോലീസില്‍ വിളിച്ചറിയിച്ചെങ്കിലും പോലീസ് എത്തിയില്ലെന്ന് പാടശേഖര സമിതി ഭാരവാഹികളായ ദീപക് വല്ലച്ചിറ ക്കാരന്‍, പി.കെ. ജോണി, വി.വി. ആന്റണി എന്നിവര്‍ ആരോപിച്ചു.

Related posts