ചാത്തന്നൂര്‍: ഏറെ പഴക്കമുള്ള പാരിപ്പള്ളി മുട്ടപ്പാം ചിറ അവഗണന മൂലം നാശത്തിന്റെ വക്കില്‍. ഈ ചിറ ക്ഷേത്രക്കുളമായിരുന്നു എന്നാണ് വിശ്വാസം. തൊട്ടടുത്തുണ്ടായിരുന്ന ക്ഷേത്രത്തിലേക്ക് ആവശ്യമായ വെള്ളത്തിന് വേണ്ടിയാണിത് നിര്‍മിച്ചതെന്ന് പഴമക്കാര്‍ പറയുന്നു. ക്ഷേത്രം കാലക്രമേണ നശിച്ചു. എന്നാല്‍ മുട്ടപ്പാംചിറ ജനങ്ങള്‍ക്ക് അനുഗ്രഹമായി തുടരുകയായിരുന്നു. പാരിപ്പള്ളി ടണ്‍ വര്‍ഡില്‍ തെറ്റിക്കുഴി ജംഗ്ഷന് തെക്ക് ഭാഗത്താണ് മുട്ടപ്പാം ചിറ. ഇന്ന് ചിറയുടെ നാലുവശത്തെയും കരിങ്കല്‍ തകര്‍ന്നു ചിറയിലേക്ക് മറിഞ്ഞു തുടങ്ങി.
സാമൂഹ്യ വിരുദ്ധരാണ് കരിങ്കല്‍ ഭിത്തികള്‍ തകര്‍ക്കുന്നതെന്ന് സമീപവാസികള്‍ പറയുന്നു. സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും സ്ഥിര താവളമായി മാറിയിരിക്കുകയാണ് ഇവിടം. ചിറയില്‍ പായല്‍ നിറഞ്ഞു ജലം മലിനപ്പെട്ടു. ആഹാരവശിഷ്ടങ്ങളും മദ്യക്കുപ്പികളും പ്ലാസ്റ്റിക് കവറുകളും വീടുകളിലെ മാലിന്യങ്ങളും തള്ളുന്ന സ്ഥിരം ഇടമായി ചിറമാറി. ചിറയുടെ പരിസരം കാടുപിടിച്ചുകിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെആവാസകേന്ദ്രമാണിവിടം. പാഴ്മരങ്ങള്‍ കുളത്തിലെ കരിങ്കല്‍ ഭിത്തികള്‍ തകര്‍ന്ന കെട്ടിന് മുകളിലൂടെ വളര്‍ന്നു കാടുകയറിയനിലയിലാണ്.
55ഓളംസെന്‍റ് വിസ്തീര്‍ണ്ണമുള്ള ഈചിറയിലെജല സ്രോതസിനെഫലപ്രദമായിവിനോയിക്കണമെന്നും മാലിന്യങ്ങളും പായലും നീക്കംചെയ്ത്ചിറവ്യത്തിയാക്കിസംരക്ഷിക്കമെന്നും ചുറ്റുമുള്ള കാടുകള്‍ വെട്ടിതെളിച്ച് പരിസര വാസികള്‍ക്ക് ഇഴജന്തുക്കളില്‍ നിന്നുള്ളഭീതിഒഴുവാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.കല്ലുവാതുക്കല്‍പഞ്ചായത്തിന്‍റ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയുടെകിണറുംപമ്പ്‌സെറ്റും സ്ഥാപിച്ചിരിക്കുന്നത് മുട്ടപ്പാം ചിറയ്ക്ക് സമീപത്താണ്.
മുട്ടപ്പാംഏലയിലെകാര്‍ഷികാവശ്യത്തിന് ചിറയിലെ വെള്ളം പ്രയോജനപ്പെടുത്താനും നടപടികള്‍ ഉണ്ടാകു ന്നില്ല. മത്സ്യക്യഷിക്കുംഉപയോഗിക്കാവുന്നതാണ് ഈ ചിറ. ഒരു പഞ്ചായത്തില്‍ ഒരു പരിശീലന കേന്ദ്രമെന്ന സര്‍ക്കാര്‍ പദ്ധതിയില്‍ഉള്‍പ്പെടുത്തി ഈ ചിറയില്‍ നീന്തല്‍ പരിശീലനകേന്ദ്രം ആരംഭിക്കാനുള്ള സൗകര്യ ങ്ങളുമുണ്ട്.