കോലഞ്ചേരി: വ്യാജ വിവരത്തെ തുടര്‍ന്നു എല്‍ഡിഎഫ് കുന്നത്തുനാട് നിയോജക മണ്ഡലം പ്രചാരണ സമിതി ചെയര്‍മാന്‍ പി.വി. ശ്രീനിജന്റെ താമസ സ്ഥലത്തും കാറിലും റെയ്ഡ് നടത്തിയത് വിവാദമായി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പുത്തന്‍കുരിശ് സിഐ റെജി കുന്നിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കു സമീപം ശ്രീനി ജന്റെ താത്ക്കാലിക താമസകേന്ദ്ര ത്തില്‍ പരിശോധനയ്‌ക്കെത്തിയത്. മദ്യം സൂക്ഷിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാന ത്തിലാണ് പരിശോധനയെന്ന് പോലീസ് പറഞ്ഞു. വീടും പരിസരവും പരിശോധിച്ചെങ്കിലും യാതൊന്നും പോലീസിന് കണെ്ടത്താനായില്ല.
തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി ബുദ്ധിമുട്ടി ച്ചതിനു പോലീസ് ക്ഷമാപണവും നടത്തി മടങ്ങുകയായിരുന്നു. പോലീസ് സംഘം മടങ്ങി അരമണിക്കൂറിനു ശേഷമാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഫ്‌ളൈയിംഗ് സ്ക്വാഡ് ഒബ്‌സര്‍വറായ പെരുമ്പാവൂര്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പോലീസ് അകമ്പടിയോ ടെ സ്ഥലത്ത് വീണ്ടും പരിശോ ധനയ്‌ക്കെത്തി. എംഎല്‍എയ്‌ക്കെതിരെ നോട്ടീസുകള്‍ ഇവിടെ അച്ചടിച്ച് സൂക്ഷിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എത്തിയതെന്ന് ഫ്‌ളൈയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടും വാഹനവുമെല്ലാം വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണെ്ടത്താനായില്ല.
എംഎല്‍എ ഫോണില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാന ത്തിലാണ് പരിശോധനയ്ക്ക് എത്തിയതെന്ന് തെരഞ്ഞെടുപ്പ് ഫ്‌ളൈയിംഗ് സ്ക്വാഡംഗങ്ങള്‍ വ്യക്തമാക്കി. വിവര മറിഞ്ഞ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സി.എന്‍. മോഹനന്‍, ജില്ലാ കമ്മിറ്റിയംഗം സി.ബി. ദേവദര്‍ശനന്‍, മണ്ഡലം സെക്രട്ടറി കെ.വി. ഏലിയാസ് തുടങ്ങി ഇടതുമുന്നണി നേ താക്കളും സ്ഥല ത്തെത്തിയിരുന്നു.
പോലീസ്-തെരഞ്ഞെടുപ്പു കമ്മീഷന്‍ റെയ്ഡ് നടക്കുമ്പോള്‍ കുന്നത്തുനാട്ടിലെ പ്രമുഖ കോണ്‍ ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാ ക്കളും പരിസരത്ത് തമ്പടി ച്ചിരുന്നു. ഇതിനിടെ പോലീസിനെ ഉപയോഗിച്ച് ഇടതു നേതാക്കളെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് കോലഞ്ചേരി ടൗണില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു.