കോഴിക്കോട്: പുതിയറയിലെ ടൈലറിംഗ് യൂണിറ്റില്‍ വന്‍ തീപ്പിടിത്തം. 87 തയ്യല്‍ മെഷീനുകളും വസ്ത്രങ്ങളും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെരാണ് പുതിയറ എസ്‌കെ സാംസ്കാരിക നിലയത്തിനു സമീപത്തെ സിഎസ് ആര്‍ക്കേഡ് ബില്‍ഡിംഗിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മിസ് -20 എന്ന സ്്റ്റിച്ചിംഗ് യൂണിറ്റിന് തീപിടിച്ചത്്് തീ ആളിപ്പടര്‍ന്നു് സമീപത്തുകൂടി നടക്കാനിറങ്ങിയവരാണ് വിവരം അഗ്നിശമന സേനയെ അറിയിച്ചത്. കോഴിക്കോട് ബീച്ചില്‍ നിന്നും മൂന്നുയൂണിറ്റും മീഞ്ചന്തയില്‍ നിന്നും ഒരു യൂണിറ്റും എത്തി മൂന്നുമണിക്കൂര്‍െ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീയണച്ചത്.
സമീപത്തെ സ്വകാര്യ ഫഌറ്റില്‍ നിന്നും വെള്ളമെടുത്താണ് തീയണച്ചത്. രണ്ടാം നിലയിലായതിനാല്‍ തീയണയ്ക്കുന്നതിന് ആദ്യമെത്തിയ യൂണിറ്റ് ഏറെ പ്രയാസപ്പെട്ടു. തുടര്‍ന്നാണ് കൂടുതല്‍ യൂണിറ്റ് സ്്ഥലത്തെത്തിയത്. ഓണസീസണായതിനാല്‍ വലിയ വസ്ത്രശ്രഖരം തന്നെ ഇവിടെ ഉണ്ടായിരുന്നു. തയ്യല്‍ മെഷീനുകള്‍ പൂര്‍ണമായും കത്തിചാമ്പലായി. വെള്ളം ചീറ്റിയതിനാല്‍ മറ്റുവസ്ത്രശേഖരവും ഉപയോഗ ശൂന്യമായി.
വസ്ത്രശേഖരം സൂക്ഷിച്ച മുറിയുടെ ചുമരുകള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. എകദേശം പത്തുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പുതിയ ബില്‍ഡിംഗാണ് ഇത്. അതേസമയം തീപ്പിടിത്ത കാരണം വ്യക്തമല്ലെന്ന്ാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോ എന്ന് പരിശോധിച്ചുമാത്രമേ പറയാന്‍ കഴിയൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സി.കെ. ബിജു, സദാനന്ദന്‍, നാരായണന്‍ നമ്പൂതിരി, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.