ആലപ്പുഴ: 15 നെഹ്‌റുട്രോഫികള്‍ ഉള്‍പ്പടെ നേടിയിട്ടുള്ള കാരിച്ചാല്‍ ചുണ്ടന്‍ പുതുക്കിപ്പണിത് ഒമ്പതിന് നീറ്റിലിറക്കുന്നു. കാരിച്ചാല്‍ കടവില്‍ 11.30നു നടക്കുന്ന നീറ്റിലിറക്കല്‍ കര്‍മം ഉമാമഹേശ്വരന്‍ ആചാരി നിര്‍വഹിക്കുന്നു. വീയപുരം പഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസാദ്കുമാര്‍, കാരിച്ചാല്‍ തിരുകുടുംബദേവാലയം വികാരി ഫാ. ജോസഫ് ഡാനിയല്‍ എ്‌നിവര്‍ മുഖ്യാതിഥികളാകും.
16ന് പായിപ്പാട്ട് മത്സരവള്ളംകളിക്കിടെ മറ്റൊരു ചുണ്ടനുമായി കൂട്ടിയിടിച്ച് വള്ളത്തിന്റെ മുന്‍ഭാഗവും കൂമ്പും തകര്‍ന്നിരുന്നു. ഇവ മാറി. ബലപ്പെടുത്തല്‍ ജോലികള്‍ ഉമാമഹേശ്വരന്‍ ആചാരിയുടെ മേല്‍നോട്ടത്തിലാണ് നടന്നത്. പുതുക്കിപ്പണിയലിന് അഞ്ചുലക്ഷത്തോളം രൂപ ചെലവായതായി സമിതി പ്രസിഡന്റ് എസ്. ജയകുമാര്‍ അറിയിച്ചു. 2016-ല്‍ അവശേഷിക്കുന്ന കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി, കല്ലട ജലോത്സവം എന്നിവയില്‍ ചുണ്ടന്‍ പങ്കെടുക്കും.