നാദാപുരം: രാഷ്ട്രീയപാര്‍ട്ടികളുടെ മറ്റും ബോര്‍ഡുകള്‍ പരിപാടി കഴിഞ്ഞിട്ടു മാറ്റാതിരുന്നാല്‍ സംഘടനാ നേതാക്കള്‍ക്കെതിരെ പോലീസ് കേങെടുക്കും. ഇതുസംബന്ധിച്ച് പോലീസ് മുന്നറിയിപ്പ് നല്‍കി തുടങ്ങി. മേഖലയില്‍ സംഘര്‍ഷങ്ങള്‍ക്ക് തുടക്കംകുറിക്കുന്നത് പ്രചരണസാമഗ്രികള്‍ നശിപ്പിച്ചതിനെചൊല്ലിയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് നാദാപുരം സിഐയുടെ നേതൃത്വത്തില്‍ വളയം, നാദാപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട രാഷ്ട്രീയപാര്‍ട്ടി സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മേഖലയിലെ പല ഭാഗങ്ങളിലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബോര്‍ഡുകള്‍ ഇപ്പോഴും പൊതുസ്ഥലങ്ങളില്‍ തൂങ്ങിക്കിടപ്പുണ്ട്.
ഇത്തരം ബോര്‍ഡുകള്‍ സംഘടനകള്‍ നീക്കംചെയ്യാതിരുന്നാല്‍ അത് പോലീസ് നീക്കംചെയ്യുമെന്നും അതിനുള്ള തുക സംഘടനക്കാരില്‍നിന്നും ഈടാക്കുമെന്നും സര്‍വ്വകക്ഷിയോഗങ്ങളില്‍ തീരുമാനം എടുത്തിരുന്നു. ഈ തീരുമാനങ്ങള്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇത്തരം പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടില്ലെങ്കില്‍ കര്‍ശന നടപടികളുമായ് മുന്നോട്ട് പോകുമെന്ന് പോലീസ് അറിയിച്ചു.