തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എറവ് കാഞ്ഞാണി തെക്കൂട്ട് വീട്ടില്‍ അശ്വരന്‍ അരവിന്ദ് (20) ആണ് അറസ്റ്റിലായത്. കണിംമഗലത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ ഫേസ്ബുക്ക് വഴിയാണ് പ്രതി പരിചയപ്പെട്ടത്. വെസ്റ്റ് സിഐ വി.കെ. രാജുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്വരാജ് റൗണ്ടിലെ റെഡിമെയ്‌സ് കടയില്‍ പ്രതിയും അടുത്ത സുഹൃത്തുക്കളും സംഘം ചേരാറുള്ളതായും മയക്കുമരുന്ന് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം പോലീസ് നടത്തിവരികയാണ്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
