തളിപ്പറമ്പ്: ദേശീയപാതയില്‍ ബക്കളം കള്ളുഷാപ്പിന് സമീപം കണ്ടെയ്നര്‍ ലോറിയും ആള്‍ട്ടോ കാറും കൂട്ടിയിടിച്ച് കരുവഞ്ചാല്‍ സ്വദേശികളായ കാര്‍ യാത്രികര്‍ക്കു ഗുരുതരമായി പരിക്കേറ്റു. കരുവഞ്ചാല്‍ സ്വദേശി വാലംപാറയ്ക്കല് അഗസ്റ്റിന് (58), ഭാര്യ ലീല (56) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴോടെയായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍ 58 2688 നമ്പര്‍ കാറും തമിഴ്നാട്ടില്‍നിന്നു ഗോവയിലേക്ക് പോകുന്ന എന്‍എല്‍ 01 എല്‍ 8810 കണ്ടെയ്നര്‍ ലോറിയുമാണ് ബക്കളം കള്ളുഷാപ്പിന് സമീപം കൂട്ടിയിടിച്ചത്.
നിയന്ത്രണം വിട്ടകാര്‍ കള്ളുഷാപ്പിന് മുന്നിലേക്ക് ഓടിക്കയറി. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സ്ഥിതി ഗുരുതരമായതിനാല്‍ ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു മാസത്തിനിടയില്‍ രണ്ടാം തവണയാണ് ബക്കളം കള്ളുഷാപ്പിന് മുന്നില്‍ സമാനമായ അപകടം നടക്കുന്നത്.