ബാബുവിനെതിരേ പ്രാഥമദൃഷ്യാ തെളിവുണ്‌ടെന്ന് ജേക്കബ് തോമസ്

jacob-thomasതിരുവനന്തപുരം: എക്‌സൈസ് മുന്‍ മന്ത്രി കെ.ബാബു അനധികൃത സ്വത്ത് സമ്പാദിച്ചതിന് പ്രഥമദൃഷ്യാ തെളിവുണ്‌ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. റെയ്ഡ് വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വിജിലന്‍സ് ചെയ്യുന്നത് വിജിലന്‍സിന്റെ ജോലിയാണ്. രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണം തള്ളിയ അദ്ദേഹം നമ്മുടെ സംസ്ഥാനം അഴിമതിരഹിതമാക്കുന്നതിനും സുന്ദരമാക്കുന്നതിനും എല്ലാവര്‍ക്കും ഒരുച്ചു നില്‍ക്കാമെന്നും പറഞ്ഞു. പരാതി ലഭിച്ചാല്‍ പ്രാഥമിക പരിശോധന നടത്തി തെളിവുണ്ടങ്കിലേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാറുള്ളൂ എന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

Related posts