കൊല്ലം: ബിജെപി ഇക്കുറി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുക മാത്രമല്ല നല്ലൊരു ബാലന്‍സ് ഉണ്ടാക്കുമെന്നും ചിലപ്പോള്‍ ഭൂരിപക്ഷ ഷെയറും നേടുമെന്നും ചലച്ചിത്രനടന്‍ കൊല്ലം തുളസി. കരുനാഗപ്പള്ളിയില്‍ നടന്ന ബിജെപി മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇരുപാര്‍ട്ടികളുടെയും ഭരണത്താല്‍ മടുപ്പിലും വെറുപ്പിലുമാണ് കേരള ജനത. അവര്‍ ഒന്നടങ്കം ബിജെപിയെ അധികാരത്തിലെത്തിക്കും. ഇപ്രാവശ്യം കൊല്ലം ജില്ലയില്‍ താമരവിരിയുക തന്നെ ചെയ്യും. സംസ്ഥാനത്ത് താമരയുടെ പൂന്തോട്ടംതന്നെ ഉണ്ടാകുമെന്നും തുളസി പറഞ്ഞു. മത്സരിക്കാന്‍ തനിക്ക് ആഗ്രഹമില്ലായിരുന്നു. പാര്ട്ടിഫറഞ്ഞതുകൊണ്ടു മാത്രമാണ് കുണ്ടറയില്‍ സ്ഥാനാര്‍ഥിയാകാമെന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി അക്കൗണ്ട് തുറക്കുക മാത്രമല്ല കൂടുതല്‍ സീറ്റുകള്‍ നേടും :കൊല്ലം തുളസി
