ചക്കരക്കല്‍: ബൈക്കില്‍ പണവുമായി പോകുന്നതിനിടെ പിന്തുടര്ന്ന് യുവാവിനെ കൊള്ളയടിച്ച സംഭവത്തില്‍ ഒരാളെ ചക്കരക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കൂത്തുപറമ്പ് സ്വദേശി റംഷാദിനെ ആണ് ചക്കരക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 10ന് ഉച്ചയ്ക്ക് കക്കാട് തുണ്ടിയില്‍ വീട്ടില്‍ യാസിറിന്റെ 13 ലക്ഷം രൂപയായിരുന്നു ബൈക്കില്‍ പിന്തുടര്ന്നെത്തിയ രണ്ടംഗ സംഘം കവര്‍ന്നത്. ഹെല്‍മെറ്റ് ധരിച്ചും മുഖം മറച്ചും ബൈക്കില്‍ രണ്ടുപേര്‍ പിന്തുടുന്നത് മനസിലാക്കിയ യാസിര്‍ രക്ഷയ്ക്കായി കോട്ടത്തെ പെട്രോള്‍ പമ്പിലേക്ക് ബൈക്ക്ഓടിച്ച് കയറ്റുന്നതിനിടെയാണ് പണമടങ്ങിയ ബാഗ് സംഘം തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്. ഇവരുടെ ദൃശ്യങ്ങള്‍ സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി കാമറയില്‍ നിന്നും ലഭിച്ചിരുന്നു. സംഭവത്തിലെകൂട്ടുപ്രതി ഹൈദരാബാദിലേക്കു കടന്നതായാണ് വിവരം.
ബൈക്ക് യാത്രികനെ കൊള്ളയടിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍
