ബോളിവുഡിന്റെ ഹോട്ട് നടി മല്ലികാ ഷെരാവത്ത് പ്രണയത്തില്‍

mallika-sherawatബോളിവുഡിന്റെ ഹോട്ട് നടി മല്ലികാ ഷെരാവത്ത് പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ സിറിലെ ഓക്‌സന്‍ഫാന്‍സാണ് മല്ലികയുടെ ഹൃദയം കവര്‍ന്നത്. ഇരുവരുടേയും പൊതുസുഹൃത്താണ് പരസ്പരം പരിചയപ്പെടുന്നതിന് വേദിയൊരുക്കിയത്. പിന്നീട് സൗഹൃദം പ്രണയത്തിന് വഴിമാറുകയായിരുന്നു.

അടുത്തിടെ പ്രണയദിനത്തില്‍ മല്ലികയെ കാമുകന്‍ രാജകുമാരിയെ പോലെ സമ്മാനങ്ങള്‍ കൊണ്ട് മൂടിയത്രേ. ഒരു ആഡംബര കാറും ഈ സമ്മാനങ്ങളുടെ പട്ടികയില്‍ പെടുന്നു. ഇപ്പോള്‍ ആ കാറിലാണ് മല്ലികയുടെ ഊരുചുറ്റല്‍. പ്രണയം മല്ലിക തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും താന്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്ന് പ്രണയിക്കുക എന്നതാണ് എന്നായിരുന്നു മല്ലികയുടെ പോസ്റ്റ്.

Related posts