കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന പൊതുമേഖലാ ഓഫീസുകളില്‍ ജോലിചെയ്യുന്ന ഭിന്നശേഷി ജീവനക്കാര്‍ക്ക് മൂന്ന് ശതമാനം സംവരണം നിയമനത്തിലും പ്രമോഷനിലും ബാധകമാക്കി സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെ ഡിഫറന്റ്ലി ഏബിള്‍ഡ് എംപ്ലോയീസ് ഓര്ഗനൈസേഷന് സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. യോഗത്തില്‍ ഡിഎഇഒ സംസ്ഥാന സെക്രട്ടറി ടി. ജയകുമാര്‍ സ്വാഗതം പറ#്ഞു. ഡി.എ.ഡബ്ല്യു.എഫ് ജനറല്‍ സെക്രട്ടറി പരശുവയ്ക്കല്‍ മോഹനന്, അബൂബക്കര്‍ കോയ, ടി.എ. മണികണ്ഠന്, സുന്ദര്‍രാജ്, ഓമനലത, കെ.ഡി. കുര്യാച്ചന് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ് ഷണ്മുഖം ആചാരി അധ്യക്ഷതവഹിച്ചു.
ഭിന്നശേഷി ജീവനക്കാരുടെ പ്രമോഷന് സംവരണം: സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം
