മലബാര്‍ ഓണം; കോഴിക്ക് 20 രൂപ കൂടി, അയ്കൂറയ്ക്കും ആവോലിക്കും 200 രൂപയുടെ വര്‍ദ്ധനവ്

alp-kozhiഇരിട്ടി: മലബാറിലെ ഓണസദ്യക്ക് ചിക്കനും മത്സ്യവും ഒഴിച്ചുകൂടാനാവാത്തതിനാല്‍ ഓണത്തോടനുബന്ധിച്ച് കോഴിയിറച്ചിക്കും മത്സ്യത്തിനും വില കുത്തനെ കൂട്ടി. കിലോയ്ക്ക് ഇന്നലെ വരെ 90 രൂപയുണ്ടായിരുന്ന ഇറച്ചിക്കോഴി വില 20രൂപ വര്‍ധിപ്പിച്ച് 110 രൂപയിലാണ് ഇന്ന് രാവിലെ കച്ചവടം നടത്തുന്നത്. നികുതി വെട്ടിച്ച് കര്‍ണാടകയില്‍ നിന്നും യഥേഷ്ടം  ഇറച്ചിക്കോഴികള്‍ വരുന്നതിനാല്‍  ഇരിട്ടി ഉള്‍പ്പെടെ മലയോരത്ത് ഇറച്ചിക്കോഴിവില കിലോയ്ക്ക് 85 രൂപ വരെയായി രണ്ട്  ദിവസം മുമ്പ് വരെ ലഭിച്ചിരുന്നു.

മത്തി, അയല പോലുള്ള ചെറിയ മത്സ്യങ്ങളുടെ വില വര്‍ധിച്ചിട്ടില്ലങ്കിലും അയ്ക്കൂറ, ആവോലി മത്സ്യങ്ങളുടെ വില കുത്തനെ  ഉയര്‍ന്നു. നാനൂറ് രൂപയുണ്ടായിരുന്ന അയ്ക്കൂറക്ക് 540 ഉും നാനൂറ് രൂപയുണ്ടായിരുന്ന ആവോലിക്ക് കിലോഗ്രാമിന് 500ഉം ആയി വില കുത്തനെ  ഉയര്‍ന്നു.മലബാറില്‍  ഓണത്തിന് കോഴിയിറച്ചിയും  മത്സ്യവും ഭൂരിപക്ഷം  പേരും ഉപയോഗിക്കുന്നതാണ് വില കുത്തനെ വര്‍ധിക്കാന്‍ കാരണം.
എന്നാല്‍ പന്നിയിറച്ചിക്കും പോത്തിറച്ചിക്കും ഓണത്തിന് ആവശ്യക്കാര്‍ താരതമ്യേന കുറവായതിനാല്‍ വില വര്‍ധിച്ചിട്ടില്ല. പന്നിയിറച്ചിക്ക് 200 ഉം , പോത്തിറച്ചിക്ക് 270 ഉം ആണ് കിലോഗ്രാമിന് വില. ഇന്നുരാവിലെ  തന്നെ മിക്ക ചിക്കന്‍ സ്റ്റാളിലും  മത്സ്യമാര്‍ക്കറ്റിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നതെന്നതിനാല്‍ തന്നെ വലിയ അളവില്‍ കോഴിയെയും  മത്സ്യത്തെയും മലബാറിലെ സ്റ്റാളുകളില്‍ എത്തിച്ചിട്ടുണ്ട്.

Related posts