തിരുവനന്തപുരം: മാതൃഭാഷ അറിയാത്ത മലയാളിയെ സൃഷ്ടിക്കുന്നതാണ് ഇന്നത്തെ പരിഷ്കൃത വിദ്യാഭ്യാസമെന്നും മറ്റു ഭാഷകള്‍ പഠിക്കുന്നതോടൊപ്പം മാതൃഭാഷയ്ക്ക് പ്രഥമ പരിഗണന നല്‍കണമെന്നും കവയത്രി സുഗതകുമാരി. തിരുമല ശ്രീ സരസ്വതി വിദ്യാനികേതന്‍ സ്കൂളിന്റെ പത്താം വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. വിദ്യാലയ സമിതി പ്രസിഡന്റ് അഡ്വ. ബി. മധു അധ്യക്ഷതവഹിച്ച യോഗത്തില്‍ കേരള യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ മലയാളവിഭാഗം പ്രഫസറും കോ-ഓര്‍ഡിനേറ്ററുമായ ഡോ. എ.എം. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
ബിവിഎം ജില്ലാ സംയോജകന്‍ എ. മനോജ്, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ഗിരികുമാര്‍, കൗണ്‍സിലര്‍മാരായ അനില്‍കുമാര്‍, പി.വി. മഞ്ജു, ഡോ. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപിക എന്‍.എസ്. ഹേമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാലയ സമിതി സെക്രട്ടറി ആര്. രാജന് സ്വാഗതവും മാതൃസമിതി പ്രസിഡന്റ് ധന്യ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി.