കോഴിക്കോട്: കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. നടക്കാവ് ശാസ്ത്രിനഗര്‍ കോളനിയില്‍ ഹരിദാസ് ഹൗസില്‍ രാജേഷ് (30)നെ ആണ് നടക്കാവ് സിഐ മൂസ വള്ളിക്കാടന്‍ അറസ്റ്റ് ചെയ്തത്. നാലാം കോടതിയില്‍ ഹാജരാക്കിയ ഇയാളെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് സബ്ജയിലിലേക്കു മാറ്റി. വീടുകളില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനു മറ്റൊരു കേസും ഇയാളുടെ പേരിലുണ്ട്.
സമാനമായ നിരവധി കുറ്റകൃത്യങ്ങള്‍ ഇയാള്‍ ചെയ്തതായി പോലീസ് പറഞ്ഞു. എന്നാല്‍ പലരും മാനഹാനി ഭയന്ന് പരാതി നല്കിയിട്ടില്ല. വീടുകളിലെ പിന്‍വാതില്‍ തള്ളിത്തുറന്നും മറ്റും അകത്തുകടക്കുകയും കിടപ്പുമുറിയിലെത്തി വീട്ടമ്മമാരെ മാനഭംഗപ്പെടുത്തുകയുമാണ് രാജേഷിന്റെ സ്റ്റൈല്‍. ഭര്‍ത്താവിനൊപ്പം ഉറങ്ങുന്നവരെപ്പോലും മാനഭംഗപ്പെടുത്തുന്നതില്‍ വിദഗ്ദനാണിയാളെന്നും പോലീസ് പറയുന്നു.