മുക്കം വിസ്മയ ഗോള്‍ഡ് മോഷണം: കേസ് വിസ്മൃതിയിലേക്ക്

pkd-thiefമുക്കം: ഏറെ പ്രമാദമായ മുക്കം വിസ്മയ ഗോള്‍ഡ് ജ്വല്ലറി മോഷണക്കേസ് അന്വേഷണം വഴിമുട്ടി. ഏഴു പ്രതികളുണ്ടെന്ന് പോലീസ് പറയുന്ന കേസില്‍ മൂന്നുപേരാണ് ഇതിനകം പിടിയിലായത്. മുഴുവന്‍ പ്രതികളും അന്യസംസ്ഥാനക്കാരായതാണ് പോലീസിനെ കുഴക്കുന്നത്. പിടികൂടിയ മൂന്നു പ്രതികള്‍ക്കായിതന്നെ നിരവധിതവണ ജാര്‍ഖണ്ഡിലും പശ്ചിമ ബംഗാളിലും അന്വേഷണ സംഘം പോയിട്ടുണ്ട്. ബാക്കി പ്രതികള്‍ക്കായും ഇനിയും നിരവധി തവണ പോകേണ്ട അവസ്ഥയാണ്. അതുകൊ|ു തന്നെ അന്വേഷണ സംഘം ഈ കേസ് കൈയൊഴിഞ്ഞ മട്ടാണ്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് മറ്റു പ്രതികള്‍ പിടിയിലാകാനുള്ള സാധ്യതയും മങ്ങി. 2015 ഓഗസ്റ്റ് 12ന് രാത്രിയിലാണ് അഭിലാഷ് ജംഗ്ഷനിലെ വിസ്മയ ഗോള്‍ഡില്‍ മോഷണം നടന്നത്.

മൂന്നു  കിലോ സ്വര്‍ണം , നാലു കിലോ വെള്ളി, ഒരു ലക്ഷം രൂപയടക്കം ഒരു കോടിയോളം രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്. താമരശേരി ഡിവൈഎസ്പി  ശ്രീകുമാര്‍, കൊടുവളളി സിഐ പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിക്കുകയും ഒരു മാസത്തിനകം മൂന്നു പ്രതികള്‍ പിടിയിലാവുകയും ചെയ്തു. കൃഷ്ണ രവിദാസ്, സഹോദരന്‍ വിഷ്ണു രവിദാസ്, ബോലെരാജ് ശര്‍മ്മ എന്നിവരാണ് പിടിയിലായത്. ഏഴു പ്രതികളില്‍ മൂന്നുപേരെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. ജാര്‍ഖണ്ഡ് സ്വദേശികളായ പ്രതികളില്‍ ഒരാളെ പശ്ചിമബംഗാളില്‍വച്ചും ഒരാളെ ജാര്‍ഖണ്ഡില്‍വച്ചുമാണ് പിടികൂടിയത്.

കൃഷ്ണ പശ്ചിമബംഗാളിലെ ഭാര്യവീട്ടില്‍ ഒളിച്ചുകഴിയുന്നതിനിടെയാണ് പിടിയിലായത്.  പോലീസിനെ കണ്ട് പുഴയില്‍ ചാടിയ ഇയാളെ പുഴയില്‍വച്ച് കീഴടക്കുകയായിരുന്നു. ഇയാളെ പിടികൂടാനെത്തിയ സമയത്ത് മാവോയിസ്റ്റുകളെന്ന് പറഞ്ഞ് നാട്ടുകാര്‍ തടഞ്ഞുവയ്ക്കുന്ന അവസ്ഥ വരെയുണ്ടായി. ബോലെ രാജിനെ ജാര്‍ഖണ്ഡില്‍നിന്നു തന്നെയാണ് പിടികൂടിയത്. ഇത്രയും സാഹസികമായി പ്രതികളെ പിടികൂടിയെങ്കിലും ഇവര്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാന്‍ കഴിയാത്ത നിരാശയിലാണ് അന്വേഷണ ഉദ്യോഗസ്ഥരും. ര|് രാത്രിയും പകലും സഞ്ചരിച്ചുവേണം ഓരോ തവണയും ജാര്‍ഖണ്ഡിലെത്താന്‍. ഇങ്ങനെ മൂന്നു തവണ യാത്ര ചെയ്തു പ്രതികളെ പിടികൂടിയിട്ടും അവര്‍ ജാമ്യം നേടി പോയതാണ് അന്വേഷണ ഉദ്യോഗസ്ഥരെ നിരാശരാക്കുന്നത്.

മൂന്നു ലക്ഷം വീതം കെട്ടിവച്ചാണ് മേഖലയിലെ ഒരു വക്കീല്‍ മുഖാന്തിരം ഇവര്‍ ജാമ്യം നേടിയത്. പ്രതികളില്‍നിന്ന് തൊണ്ടി സാധനങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയാത്തതും വിനയായി. മോഷണവസ്തുക്കള്‍ മുഴുവനും വാങ്ങിയ ഫോള്‍ട്ടിയെന്ന പ്രതിയെ പിടികൂടിയാല്‍ കേസിന് വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. അതിനായി ഇനിയും ജാര്‍ഖണ്ഡിലേക്ക് പോകേണ്ടതായി വരും. ഇതിനുള്ള ചിലവ്  നല്‍കാനെങ്കിലും സര്‍ക്കാര്‍ തയാറാകണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതേ സമയം മൂന്നു പേര്‍ പിടിയിലായിട്ടും വിസ്മയ ഗോള്‍ഡ് ഉടമകള്‍ക്ക് നിരാശ തന്നെയാണ്. ഒരു കോടിയോളം രൂപയുടെ സ്വര്‍ണവും പണവും നഷ്ടമായിട്ടും ഒരു രൂപ പോലും ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ല. പ്രധാന പ്രതിയേയും തൊണ്ടിമുതലും കണ്ടെടുക്കാന്‍ നടപടി വേണമെന്ന് ഉടമകളിലൊര ാളായ കൊടിയത്തൂര്‍ സ്വദേശി അല്‍ഫ റസാഖ് പറഞ്ഞു.

Related posts