കൊച്ചി: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 15ന് ജില്ലയില്‍ എത്തും. ഒന്‍പത് കേന്ദ്രങ്ങളില്‍ യുഡിഎഫ് സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹം പ്രസംഗിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.ഒ. ജോണ്‍, കണ്‍വീനര്‍ എം.എം. ഫ്രാന്‍സിസ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
രാവിലെ 10ന് കോതമംഗലം കലാ ഓഡിറ്റോറിയം, 11ന് പിറവം പറപ്പാലില്‍ ഓഡിറ്റോറിയം, ഉച്ചകഴിഞ്ഞ് 2.30 എറണാകുളം ടൗണ്‍ ഹാള്‍, 3.30 വൈപ്പിന്‍ എടവനക്കാട് പുളിക്കനാട് ഹാള്‍, 4.30ന് പറവൂര്‍ ടൗണ്‍ ഹാളിനു സമീപം, 5.30ന് ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാള്‍, 6.30 സൗത്ത് കളമശേരി, 7.30 തൃക്കാക്കര ആലിന്‍ചുവട് പ്രണവം ഹാള്‍, 8.00 തൃപ്പൂണിത്തുറ ലായം ഗ്രൗണ്ട് എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി സംബന്ധിക്കുക.