മുനമ്പം ആശുപത്രിയില്‍നിന്നു മോശം ഗുളിക വിതരണം ചെയ്തതായി പരാതി

EKM-TABLETചെറായി: മുനമ്പം സര്‍ക്കാരാശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വീട്ടമ്മക്ക് ഉപയോഗശൂന്യമായ ഗുളിക നല്‍കിയതായി പരാതി. പള്ളിപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി എസ് സോളിരാജാണ് പരാതി ഉന്നയിച്ചിട്ടുള്ളത്. ചെറായി സ്വദേശിയായ രമ എന്ന വീട്ടമ്മ പ്രമേഹരോഗ ചികിത്സക്ക് വേണ്ടിയാണ് ആശുപത്രിയില്‍ എത്തിയത്. ഡോക്ടറെ കണ്ടപ്പോള്‍ ആശുപത്രിയില്‍ നിന്നും തന്നത് മെറ്റ്‌ഫോര്‍മിന്‍ ഐ പി -500 എന്ന ടാബ്‌ലറ്റാണ്. വീട്ടിലെത്തി ഗുളിക കഴിക്കാന്‍ പുറത്തെടുത്തപ്പോഴാണ് ഗുളിക മോശമാണെന്ന് കണ്ടെത്തിയത്.

വെളുത്ത നിറത്തിലുള്ള ഗുളികയില്‍ ചിലത് ഭാഗീകമായി കറുത്തിരിക്കുന്നു. എന്തോ കറുത്തപൊടിയും പുരണ്ട അവസ്ഥയിലാണ് ഗുളിക. 57195 ബി കെ ആര്‍ എസ് എന്ന ബാച്ച് നമ്പറുള്ള ഗുളികക്ക് 2017 വരെ കാലാവധി കാണിച്ചിട്ടുണ്ട്. എന്നാല്‍ ഗുളിക മോശമായതിനാല്‍ വീട്ടമ്മ ഇത് കഴിച്ചില്ല. ബന്ധുവിനോട് വിവരം പറഞ്ഞപ്പോള്‍ ഇയാള്‍ പോലീസിനെ സമീപിച്ചെങ്കിലും പോലീസ് വേണ്ട ഗൗരവത്തില്‍ കണക്കിലെടുത്തില്ലെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്  ആരോപിച്ചു.

Related posts