മാവേലിക്കര: മുന്നണികളുടെ നയവൈകല്യങ്ങള്‍ കേരളത്തിന്റെ വികസനത്തെ ബാധിച്ചതായി ബിജെപി ദേശീയ നേതാവ് ഒ. രാജഗോപാല്‍. മാവേലിക്കര നിയോജകമണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് പുഷ്പാ ശശികുമാര്‍, നിയോജകമണ്ഡലം സ്ഥാനാര്‍ഥി പി.എം. വേലായുധന്‍, കായംകുളം നിയോജകമണ്ഡലം സ്ഥാനാര്‍ഥി ഷാജി എം. പണിക്കര്‍, എസ്. മോഹനന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുന്നണികളുടെ നയവൈകല്യങ്ങള്‍ വികസനത്തെ ബാധിച്ചെന്ന് ഒ. രാജഗോപാല്‍
