മൊബൈലിലൂടെ അശ്ലീല സന്ദേശം; മൊബൈല്‍ കടയില്‍ സംഘര്‍ഷം

alp-mobileആലപ്പുഴ: നഗരത്തിലെ മൊബൈല്‍ കടയില്‍ ഫോണ്‍ റീചാര്‍ജു ചെയ്തു മടങ്ങിയ പെണ്‍കുട്ടിയുടെ ഫോണിലേക്കു അശ്ലീല സന്ദേശം.    ഇതേ തുടര്‍ന്നു പെണ്‍കുട്ടി തിരികെ കടയിലെത്തുകയും ജീവനക്കാരുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ നോര്‍ത്ത് പോലീസ് ഇരുവരെയും സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.

സന്ദേശം വന്ന നമ്പര്‍ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സൈബര്‍ സെല്ലിനു കൈമാറി. എന്നാല്‍, താന്‍ സന്ദേശം അയച്ചിട്ടില്ലെന്നും തങ്ങളെ കടയില്‍ അതിക്രമിച്ചു കയറിയ പെണ്‍കുട്ടി അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്നും ആരോപിച്ചു ജീവനക്കാര്‍ പോലീസില്‍ പരാതി നല്കി.

Related posts