യുവതലമുറയുടെ പ്രതീക്ഷയാണ് യൂത്ത്‌കോണ്‍ഗ്രസ്: കെ.എസ് ശബരീനാഥന്‍ എംഎല്‍എ

TVM-SABARINATHവിതുര: ഇന്നലെകളിലെന്ന പോലെ വരും നാളുകളിലും യുവതലമുറ പ്രതീക്ഷയര്‍പ്പിക്കുന്ന യുവജനപ്രസ്ഥാനമാണ് യൂത്ത്‌കോണ്‍ഗ്രസെന്ന് കെ.എസ് ശബരീനാഥന്‍ എംഎല്‍എ അരാഷ്ട്രീയതയും വര്‍ഗീയതയും കടന്ന് കൂടി നമ്മുടെ സമൂഹത്തില്‍ അരാജകത്വം സൃഷ്ട്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ അവയെ ചെറുക്കേണ്ടത് യൂത്ത്‌കോണ്‍ഗ്രസിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ പൊതുമുതല്‍ നശിപ്പിച്ചും, അക്രമണം നടത്തിയും മാത്രമെ പ്രതിഷേധിക്കാവൂ എന്ന യുവജനപ്രസ്ഥാനനങ്ങളുടെ രീതി മാറണമെന്നും ഉത്തരവാധിത്ത്വ ബോധമുള്ള പ്രതിപക്ഷ യുവജന സംഘടനയായി യൂത്ത്‌കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു  യൂത്ത്‌കോണ്‍ഗ്രസ് അരുവിക്കര നിയോജകമണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പീരു മുഹമ്മദിന്റെ ചുമതലയേറ്റെടുക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ശബരീനാഥന്‍.

പാര്‍ലമെന്റ് പ്രസിഡന്റ് വര്‍ക്കല ഷിബു അധ്യക്ഷത വഹിച്ചു.ഡിസിസി ഭാരവാഹികളായ പി.എസ് പ്രശാന്ത്, എന്‍.ജയമോഹന്‍, അഡ്വ.സി.എസ്‌വിദ്യാസാഗര്‍, മലയടി പുഷ്പാംഗദന്‍, എന്‍.എസ്‌നുസൂര്‍, കെ.കെ.രതീഷ്, ലാല്‍റോഷി, സുധീര്‍ഷ, കരിപ്പാലം സുരേഷ്  തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts